സഊദിയിൽ ജനവാസമേഖലയിൽ ഹൂതി ആക്രമണം; വീടുകളും വാഹനങ്ങളും തകർന്നു, ആറു പേർക്ക് പരിക്ക് 

malayalampress
1 Min Read

റിയാദ്: സഊദിയിൽ ജനവാസമേഖലയിൽ നടന്ന ഹൂതി ആക്രമണത്തിൽ വീടുകളും വാഹനങ്ങളും തകർന്നു. ആറു പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തു. നജ്‌റാൻ നഗരത്തിലെ ഒരു ജനവാസ മേഖലയിൽ ഭീകരവാദികളായ ഹൂതി മിലിഷ്യ തൊടുത്തുവിട്ട ശത്രു പ്രൊജക്‌ടൈൽ പതിച്ച സംഭവത്തിൽ സിവിൽ ഡിഫൻസ് വിഭാഗം ഇടപെട്ടതായി ഔദ്യോഗിക വക്താവ് അറിയിച്ചു.

ഈ ആക്രമണത്തിൽ ആറ് പൗരന്മാർക്ക് പരിക്കേൽക്കുകയും, മൂന്ന് വീടുകൾക്കും മൂന്ന് വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.

സിവിൽ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് സിവിൽ ഡിഫൻസ് വക്താവ് ഊന്നിപ്പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ ഇതിനകം നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!