ബഹ്‌റൈൻ – സഊദി കോസ്‌വേയിൽ ഗതാഗത നിയന്ത്രണം; വാഹനങ്ങൾ വഴി തിരിച്ചുവിടും 

malayalampress
1 Min Read

അൽ ഖോബാർ: ബഹ്‌റൈൻ – സഊദി കിങ്കോ ഫഹദ് കോസ്‌വേയിൽ നാളെ മുതൽ താഗത നിയന്ത്രണം. വാഹനങ്ങൾ വഴി തിരിച്ചുവിടുമെന്ന് കോസ്‌വേ അതോറിറ്റി അറിയിച്ചു. ബഹ്‌റൈനിൽ നിന്ന് അൽ ഖോബാറിലേക്ക് പോകുന്ന വാഹനങ്ങൾക്കായി, കിംഗ് ഫഹദ് കോസ്‌വേ ട്രാഫിക് വിഭാഗവുമായി സഹകരിച്ച്, പാലത്തിൽ ഗതാഗത വഴിതിരിച്ചുവിടൽ (traffic diversion) നടപ്പിലാക്കാൻ തുടങ്ങുന്നതായി കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി ഇന്ന് അറിയിച്ചു.

പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ ഭാഗമായാണ് ഗതാഗത നിയന്ത്രണം. പുതിയ ഗേറ്റ് പ്രോജക്റ്റ് മേഖലയിൽ വെച്ച് ഗതാഗതം വഴിതിരിച്ചുവിടുകയാണെന്ന് അതോറിറ്റി വ്യക്തമാക്കി. ഒക്ടോബർ 19 തിങ്കളാഴ്ച രാവിലെ 10:00 മണി മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും.

എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി, റോഡ് ഉപയോഗിക്കുന്ന എല്ലാവരും ദിശാസൂചക ബോർഡുകൾ പിന്തുടരണമെന്നും നിശ്ചിത വേഗത പരിധികൾ പാലിക്കണമെന്നും കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി അഭ്യർത്ഥിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!