റിയാദ്: മലപ്പുറം പെരിന്തൽമണ്ണ സ്വദേശി റിയാദിൽ നിര്യാതനായി. പെരിന്തൽമണ്ണ പാലോളിപ്പറമ്പ് സ്വദേശി കണ്ടങ്ങാടത്ത് കമാലുദ്ദീൻ (59) ആണ് സഊദിയിലെ റിയാദിൽ മരണപ്പെട്ടത്. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ കമാലുദ്ദീൻ ഇരുപത്തി അഞ്ച് വർഷത്തിലധികമായി പ്രവാസിയാണ്.
നാല് മാസം മുമ്പാണ് അവസാനമായി അവധിക്ക് നാട്ടിൽ പോയത്. മാതാപിതാക്കൾ പരേതരായ ഉമ്മർകുട്ടി, ആമിന. ഭാര്യ: ഖദീജ, മക്കൾ: മുസമ്മിൽ, ഫാത്തിമ മിഷാൽ
മരണാനന്തര നടപടി ക്രമങ്ങളുമായി റിയാദ് കെഎംസിസി വെൽഫെയർ വിംഗ് റഫീഖ് പുല്ലൂർ, റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിൽ നസീർ കണ്ണീരി, ജാഫർ വീമ്പൂർ, ഹാഷിം കോട്ടക്കൽഎന്നിവർ രംഗത്തുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
