ഡാഫൊഡിൽസ് ആഷ്ടെൽ സംഗമം സോക്കര്‍ 2026 ന് ഉജ്ജ്വല തുടക്കം

News Desk 03
3 Min Read

റിയാദ്: കോഴിക്കോട് സിറ്റി തെക്കേപ്പുറം പ്രദേശത്തെ റിയാദിലെ കൂട്ടായ്മയായ സംഗമം കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന മുപ്പത്തിരണ്ടാമത് ഡാഫൊഡിൽസ് ആഷ്ടെൽ സംഗമം സോക്കർ-2026 ഫുട്ബോൾ മത്സരങ്ങൾക്ക് റിയാദിലെ ദിറാബ് ദുരത് മലാബ് സ്റ്റേഡിയത്തിൽ പ്രൗഢമായ തുടക്കം. ടൂർണ്ണമെൻറിലെ എല്ലാ ടീമുകളും സംഗമം കുരുന്നുകളും പങ്കെടുത്ത വർണാഭമായ മാർച്ച് പാസ്റ്റോടെ ആരംഭിച്ച ചടങ്ങിൽ
സയിദ് ഷാദ് ഖിറാഅത് നടത്തി. തുടർന്നു സിറ്റി ഫ്ലവർ ഗ്രൂപ്പ് & മൻചീസ് മാനേജിങ് ഡയറക്ടർ മൊഹ്‌സിൻ അഹമ്മദ് ഔപചാരികമായി ഉദ്ഘാടനം നിർവ്വഹിച്ചു. മുൻ ഇന്ത്യൻ ഫുട്ബോൾ പ്ലയെർ പി. ടി മെഹബൂബ്, ലുഹ ഗ്രൂപ്പ് ചെയർമാൻ & മുൻ സംഗമം പ്രസിഡന്റ് ബഷീർ മുസ്ലിയാരകം എന്നിവർ ചടങ്ങിൽ വിശിഷ്‌ടാതിഥികളായിരുന്നു.

പരിപാടിയിലെ അതിഥികളായ ഡാഫൊഡിൽസ് എം. ഡി ഹൈസം ആദം, മുൻ സംഗമം പ്രസിഡന്റുമാരായ കെ. എം ഇല്യാസ്, ഐ. പി ഉസ്മാൻ കോയ, കെ. ൻ അഡ്വെർടൈസിങ് ചെയർമാൻ എസ്. എം മുഹമ്മദ് യൂനുസ് അലി, സേഫ്റ്റി മോർ എം. ഡി കെ.പി ഹാരിസ്, വി കെയർ ടെക്നോളജി എം. ഡി ഇസ്മായിൽ ഹാരിസ്, ടൈം ഹൗസ് കൺട്രി ഹെഡ് സി. കെ അജ്മൽ, യു. എന്‍ യൂണിഫോം എം ഡി അനീസ് റഹ്മാൻ, മനാൽ സൂപ്പർമാർക്കറ്റ് എം ഡി നൗഫൽ മുല്ല വീട്ടിൽ, ഇന്ത്യൻ ഇസ്ലാഹി സെൻറർ വൈസ് പ്രസിഡൻറ് പി. നൗഷാദ് അലി, ഫ്യൂചർ ഇൻവെസ്റ്റ്മെൻറ് എം ഡി കെ. അബ്ദുല്ല കോയ, ഗോൾഡൻ പാലം എം ഡി പി. എം മുഹമ്മദ് ഇല്യാസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

തുടർന്നു സംഗമം സോക്കർ റോളിങ്ങ് ട്രോഫി കൈമാറൽ ചടങ്ങ് സംഗമം സ്പോർട്സ് കൺവീനർ എ. എം റൗഫ്, സോക്കർ ഹെഡ് ഹനാൻ ബിൻ ഫൈസൽ എന്നിവരുടെ നേതൃത്വത്തിൽ നടന്നു , മുൻ വർഷത്തെ ജേതാക്കളായ തെക്കേപ്പുറം ഫാൽക്കൺ ടീം ഓണർമാരായ കെ. എം ഇല്യാസ്, ഷാഹിദ് അബ്ദുസലാം, കെ. അബ്ദുല്ല കോയ, സി.ഇ. വി സഞ്ജു എന്നിവർ ചേർന്നു റോളിങ്ങ് ട്രോഫി കൈമാറി. മാർച്ച് പാസ്റ്റിലെ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരത്തിനു അത്ലറ്റികോ റിയാദ് ടീം അർഹരായി. മറ്റെല്ലാ ടീമുകളുടെയും അവരുടെ സപ്പോർട്ടേഴ്സിന്റെയും കുരുന്നുകളുടെയും പ്രകടനം ഒന്നിനൊന്നു മികച്ചതായിരുന്നു. സംഗമം പ്രസിഡന്റ് പി. എം മുഹമ്മദ് ഷാഹിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി റിസ്‌വാൻ അഹമ്മദ് സ്വാഗതവും സംഗമം വൈസ് പ്രസിഡന്റ് പി. സലിം നന്ദിയും രേഖപ്പെടുത്തി. സംഗമം എക്സിക്യൂട്ടീവ് മെമ്പർമാർ പരിപാടി നിയന്ത്രിച്ചു.

തുടർന്നു നടന്ന ആദ്യ മത്സരത്തിൽ അത്ലറ്റികോ റിയാദും ഗാലക്ടിക്കോസ് എന്നിവർ മാറ്റുരച്ചു. കളിയുടെ പതിമൂന്നാം മിനിറ്റിൽ അത്ലറ്റികോ റിയാദിൻറെ അജ്മൽ നേടിയ ഗോളിലൂടെ മുൻതൂക്കം ലഭിച്ച ടീം ഇരുപത്തി ഏഴാം മിനിറ്റിൽ സൽമാൻ നേടിയ രണ്ടാം ഗോളുമായി വിജയത്തിലേക്ക് കുതിച്ചു. ടൂർണ്ണമെൻറിലെ ആദ്യ മിന്നും ജയം അത്ലറ്റികോ റിയാദ് സ്വന്തമാക്കി. ഗാലക്ടിക്കോസിനു വേണ്ടി യുവ താരം സായാൻ ബറാമി ആശ്വാസ ഗോൾ നേടി. അത്ലറ്റികോ റിയാദിൻറെ സൽമാൻ അൻവർ പ്ലയെർ ഓഫ് ദി മാച്ച് അവാർഡിന് അർഹനായി. ലുഹ ഗ്രൂപ്പ് ചെയർമാൻ & മുൻ സംഗമം പ്രസിഡന്റ് ബഷീർ മുസ്ലയാരകം പ്ലയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സമ്മാനിച്ചു.

രണ്ടാം മത്സരത്തിൽ ക്യാപിറ്റൽ എഫ് സിയും തൂഫാൻ എഫ് സിയും തമ്മിൽ നടന്ന കളിയുടെ മുഴുവൻ സമയവും ഗോൾ രഹിത സമനിലയിൽ കലാശിച്ചപ്പോൾ പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെ തൂഫാൻ എഫ് സി ജേതാക്കളായി. തൂഫാൻ എഫ് സി യുടെ യുവ താരം സാഹിദ് ബിൻ നൗഷിൻ പ്ലയെർ ഓഫ് ദി മാച്ച് അവാർഡിന് അർഹനായി. മുൻ ഇന്ത്യൻ ഫുട്ബോൾ പ്ലയെർ പി. ടി മെഹബൂബ് പ്ലയെർ ഓഫ് ദി മാച്ച് പുരസ്‌കാരം സമ്മാനിച്ചു.

ഒക്ടോബർ 16 വെള്ളിയാഴ്ച നടക്കുന്ന രണ്ടാംവാരത്തിലെ മത്സരങ്ങളും സംഗമം ജൂനിയർ ഫുട്ബോൾ, സബ് ജൂനിയർ മത്സരങ്ങളും അരങ്ങേറും. വൈകീട്ട് ആറു മണി മുതൽ രാത്രി പതിനൊന്നു മണിവരെ റിയാദിലെ ദിറാബ് ദുരത് മലാബ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുകയെന്നു സംഘടകർ അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!