ഭർത്താവിനെ കൊലപ്പെടുത്തി ഡ്രമ്മിൽ സിമന്റിട്ട് മൂടി; വധശിക്ഷാ വിധിക്ക് പിന്നാലെ നിർത്താതെ പൊട്ടിക്കരഞ്ഞ് ഭാര്യയും കാമുകനും, ജയിലിൽ നിരാഹാരം

malayalampress
2 Min Read

മീററ്റ്: ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് ഡ്രമ്മിൽ സിമന്റ് ഇട്ട് മൂടിയ കേസിൽ വധശിക്ഷ വിധിച്ചതിന് പിന്നാലെ കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് ഭാര്യ മുസ്‌കാൻ രസ്‌തോഗിയും കാമുകൻ സാഹിൽ ശുക്ലയും. വിധി പ്രസ്താവിച്ചതിന് പിന്നാലെ കോടതി മുറിയിലും ജയിലിലും ഇരുപ്രതികളും നിയന്ത്രിക്കാൻ കഴിയാത്തവിധത്തിൽ കരയുകയും ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുകയും ചെയ്തതായി ജയിൽ അധികൃതർ വ്യക്തമാക്കി.

വധശിക്ഷ വിധിച്ചതോടെ ജയിൽ ഭരണകൂടം ഇരുവരുടെയും സുരക്ഷയും നിരീക്ഷണവും വർധിപ്പിച്ചിട്ടുണ്ട്. പ്രത്യേക സെല്ലുകളിലായാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. വധശിക്ഷ വിധിച്ചതിനാൽ ഇരുവരുടെയും വസ്ത്രങ്ങളും സാധാരണ തടവുകാരിൽ നിന്ന് വ്യത്യസ്തമായിരിക്കും. വെളുത്ത നിറത്തിലുള്ള കുർത്തയും പൈജാമയുമായിരിക്കും ശുക്ല ധരിക്കുക, ക്രീം നിറത്തിലുള്ള സാരിയോ ചുരിദാറോ ആയിരിക്കും റസ്‌തോഗിയുടെ വസ്ത്രം. വിധി പ്രസ്താവത്തിന് പിന്നാലെ ഇനി എന്തുചെയ്യുമെന്ന് ജയിൽ അധികൃതരോട് അന്വേഷിച്ചിരുന്നു. ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള നിയമപരമായ അവകാശമുണ്ടെന്ന് ജയിൽ അധികൃതർ ഇരുവരെയും അറിയിച്ചിട്ടുണ്ട്.

2025 മാർച്ച് 3നാണ് ക്രൂരമായ കൊലപാതകം നടന്നത്. ഇന്ദ്രനഗറിലെ വീട്ടിൽ വച്ച് മുസ്‌കാൻ ഭർത്താവ് സൗരഭ് രാജ്പുതിന്റെ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ കാമുകൻ സാഹിൽ ശുക്ലയുമായി ചേർന്ന് സൗരഭിനെ കുത്തിക്കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കുകയും ചെയ്തു. ശരീരഭാഗങ്ങൾ നീല നിറത്തിലുള്ള വലിയ പ്ലാസ്റ്റിക് ഡ്രമ്മിലാക്കി മണലും വെള്ളവും സിമന്റും ഒഴിച്ച് സീൽ ചെയ്തു. തുടർന്ന് ഇരുവരും ഹിമാചൽ പ്രദേശിലേക്ക് കടന്നു. സൗരഭ് ജീവിച്ചിരിപ്പുണ്ടെന്നും യാത്രയിലാണെന്നും വരുത്തിതീർക്കാൻ മുസ്‌കാൻ അദ്ദേഹത്തിന്റെ ഫോൺ ഉപയോഗിച്ച് ബന്ധുക്കൾക്ക് സന്ദേശങ്ങൾ അയച്ചിരുന്നു.

2025 മാർച്ച് 17-ന് പ്രതികളുടെ ആറുവയസ്സുകാരിയായ മകൾ ‘പപ്പ ഡ്രമ്മിലുണ്ട്’ എന്ന് അയൽക്കാരോട് പറഞ്ഞതിനെത്തുടർന്ന് ബന്ധുക്കളും പൊലീസും വീട് പരിശോധിക്കുകയായിരുന്നു. ഡ്രം വെട്ടിപ്പൊളിച്ചാണ് പൊലീസുകാർ അവശിഷ്ടങ്ങൾ കണ്ടെടുത്തത്. മാർച്ച് 19-ന് പ്രതികൾ അറസ്റ്റിലായി.

ജില്ലാ ജഡ്ജി അരവിന്ദ് കുമാർ മിശ്രയാണ് കേസിൽ ശിക്ഷ വിധിച്ചത്. 126 വിചാരണകൾ പൂർത്തിയാക്കി 22 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് വിധി പ്രസ്താവിച്ചത്. സൗരഭ് വളരെ നല്ലൊരു വ്യക്തിയായിരുന്നുവെന്നും മകൾക്ക് വധശിക്ഷ നൽകിയാൽ ഞങ്ങൾ എതിർക്കില്ലെന്നും മുസ്‌കാന്റെ മാതാപിതാക്കളും മുൻപ് കോടതിയിൽ വ്യക്തമാക്കിയിരുന്നു.

Content Highlights: Muskaan

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!