സിജെപി സമരത്തിൽ പങ്കെടുത്തു; നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് പോലീസ്

News Desk
1 Min Read

ന്യൂഡൽഹി: സൂപ്പർതാരം ആമിർ ഖാന്റെ അനന്തരവനും നടനുമായ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ മുംബൈ പൊലീസ് നിർ‍ദേശിച്ചു. മുംബൈയിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധത്തിൽ ഇമ്രാൻ ഖാൻ പങ്കെടുത്തിരുന്നു. എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

രാജ്യം വിടാൻ ഒക്ടോബർ 28 വരെയാണ് ഇമ്രാൻ ഖാന് സമയം അനുവദിച്ചിരിക്കുന്നത്. ഇമ്രാൻ ഖാന് പൂർണ ഇന്ത്യൻ പൗരത്വമില്ലെന്നു പൊലീസ് പറയുന്നു. യുഎസ് പൗരത്വവും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡുമാണ് ഉള്ളത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഒക്ടോബർ 10ന് മുംബൈയിൽ നടന്ന പ്രതിഷേധത്തിലാണ് നടൻ പങ്കെടുത്തത്.

അദ്ദേഹത്തോടൊപ്പം പങ്കാളിയും നടിയുമായ ലേഖയും ബന്ധു സെയ്ൻ മരീ ഖാനും ഉണ്ടായിരുന്നു. പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് വിട്ടയച്ചിരുന്നു. ഇന്ത്യൻ പൗരനല്ലാതിരുന്നിട്ടും പ്രതിഷേധത്തിൽ പങ്കെടുത്തതിന് കുടിയേറ്റ നിയമത്തിലെ വകുപ്പുകൾ പ്രകാരം ഇമ്രാൻ ഖാനെതിരെ നടപടിയെടുത്തതായി മുംബൈ പൊലീസ് പറ‍ഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!