‘ഹൂതികളുടേത് വളരെ മോശം പെരുമാറ്റം, ഇത് ഒട്ടും നല്ലതല്ല’; മുന്നറിയിപ്പുമായി ട്രംപ്

News Desk
1 Min Read

വാഷിംങ്ടൻ: സൗദി അറേബ്യയ്ക്ക് നേരെയുള്ള ആക്രമണങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ, ഹൂതികൾക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, ഹൂതികൾ വളരെ മോശമായാണ് പെരുമാറുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഇത് ഒട്ടും നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൂതികളുടെ നീക്കത്തിനെതിരെ അമേരിക്ക എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. 

യുഎസിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തിയാണോ ഹൂതികൾ ആക്രമണം ശക്തമാക്കിയത് എന്ന ചോദ്യത്തിന്, അത് തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന് തനിക്കറിയില്ലെന്നും താൻ അത് കണക്കിലെടുക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. ‌

റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം, ദമാമിലെ കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളം എന്നിവയുൾപ്പെടെ സൗദി അറേബ്യയിലെ പ്രമുഖ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഹൂതികൾ തുടർച്ചയായി ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് യുഎസ് പ്രസിഡന്റിന്റെ പ്രതികരണം. ഹൂതികൾക്കെതിരായ സൈനിക നടപടികളിൽ സൗദി അറേബ്യയോടൊപ്പം ചേരുന്ന കാര്യം അമേരിക്ക ആലോചിക്കുമെന്ന് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!