റിയാദ്: റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ മലയാളി ഗുരുതരാവസ്ഥയില്‍. പാലക്കാട് സ്വദേശി മുഹമ്മദ് റബ്ബാനിയാണ് റിയാദില്‍ ചികിത്സയില്‍ കഴിയുന്നത്. വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാരനായ ഇദ്ദേഹത്തിന് പൊള്ളലേറ്റിട്ടുണ്ട്. അതിനിടെ, മേഖലയിലെ സംഘര്‍ഷം കണക്കിലെടുത്ത് വിമാനത്താവളം ഈ മാസം 17 വരെ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.
മരിച്ചവരിൽ ബംഗ്ലാദേശിലെ മതപണ്ഡിതനും
ആക്രമണത്തിൽ ബംഗ്ലാദേശ് സ്വദേശിയായ ഉംറ തീർഥാടകൻ നസ്രുല്ല ബദ്‌ർപൂരി (35) യും മരിച്ചു. ബംഗ്ലാദേശി മാധ്യമങ്ങൾ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ 10ാം തീയതി ഉംറ കർമ്മങ്ങൾ നിർവഹിക്കുന്നതിനായി മക്കയിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് അദ്ദേഹത്തിന് പരിക്കേറ്റത്.
ധാക്കയിലെ ഒരു മതപാഠശാലയിലെ അധ്യാപകനും ‘മുഫ്തി’ എന്നറിയപ്പെടുന്നയാളുമായ നസ്രുല്ല ബദ്‌ർപൂരി ആ സ്ഥാപനത്തിൽ നിന്നുള്ള 45 അംഗ ഉംറ തീർഥാടക സംഘത്തിന്റെ നേതാവായിരുന്നു. ജിദ്ദയിലേക്കുള്ള വിമാനത്തിൽ കയറുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെക്കുറിച്ച് കുടുംബത്തിന് പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല.
ട്രാവൽ ഏജൻസി ഉടമയിൽ നിന്ന് ഞായറാഴ്ച വൈകുന്നേരത്തോടെയാണ് അദ്ദേഹം മരിച്ച വിവരം ലഭിച്ചത്. കിഴക്കൻ കുമില്ല ജില്ലയിലെ ബദ്‌ർപൂർ ഗ്രാമവാസിയാണ് മരിച്ച നസ്രുല്ല. ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. രണ്ടാഴ്ചത്തെ ഉംറ തീർഥാടനത്തിന് ശേഷം ഒക്ടോബർ 24ന് നാട്ടിലേക്ക് മടങ്ങാൻ നിശ്ചയിച്ചിരുന്നതായിരുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വീണ്ടും ആക്രമണങ്ങൾ
കഴിഞ്ഞ ദിവസങ്ങളിലായി വിമാനത്താവളത്തിനു നേരെ തുടര്‍ച്ചയായ ആക്രമണങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ വൈകിട്ടും വിമാനത്താവളത്തിലെ നാലാം ടെര്‍മിനലിലേക്ക് പ്രൊജക്ടൈല്‍ പതിച്ചതിനെ തുടര്‍ന്ന് വലിയ തീപിടിത്തമുണ്ടായി. വിമാനത്താവളത്തിനു സമീപത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍ സഊദി വ്യോമസേന തകര്‍ത്തതായി സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
