ടിന്നുകളിലുള്ളത് വെറും കഫീനും പഞ്ചസാരയുമെന്ന് റിപ്പോർട്ട്: ‘എനർജി ഡ്രിങ്ക്’ എന്ന പേര് തട്ടിപ്പോ? ഡൽഹി ഹൈക്കോടതിയിൽ നിയമപോരാട്ടം

News Desk
1 Min Read

ന്യൂഡൽഹി: ‘എനർജി ഡ്രിങ്കുകൾ’ എന്ന പേരിൽ വിപണിയിലെത്തുന്ന പാനീയങ്ങളിൽ ഒരു ഊര്‍ജ്ജവും നല്‍കില്ലെന്നും അതില്‍ വെറും കഫീനും പഞ്ചസാരയുമാണ് എന്ന വാദം അടുത്തിടെ ശക്തിപ്പെട്ടതാണ്.

തുടര്‍ന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ഈ പാനീയങ്ങള്‍ ‘എനർജി ഡ്രിങ്കുകൾ’ എന്ന പേര് ഉപയോഗിക്കുന്നത് വിലക്കി ഉത്തരവിട്ടിരുന്നു. ഇതിന് താല്‍കാലിക സ്റ്റേ നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ ഡല്‍ഹി ഹൈക്കോടതി. ഇപ്പോള്‍ വിഷയം ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിൽ എത്തിയിരിക്കുകയാണ്.

പെപ്സികോ, മോൺസ്റ്റർ ബെവറേജ് , റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് തുടങ്ങിയ പ്രമുഖ കമ്പനികൾ തങ്ങളുടെ ഉൽപ്പന്നങ്ങളിൽ ‘എനർജി ഡ്രിങ്ക്’ എന്ന ലേബൽ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടാണ് നേരത്തെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ഇറക്കിയ ഉത്തരവ് ഇറക്കിയത്. എന്നാല്‍ നിലവിലുള്ള സ്റ്റോക്കുകൾ വിറ്റഴിക്കാൻ കോടതി കമ്പനികൾക്ക് അനുമതി നൽകിയെങ്കിലും ഈ പേരിൽ പുതിയ സ്റ്റോക്കുകൾ ഉത്പാദിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

മതിയായ കാരണം കാണിക്കൽ നോട്ടീസ് നൽകാതെ ഉത്തരവിറക്കിയെന്ന ചൂണ്ടിക്കാട്ടി നേരത്തെ റെഡ് ബുളിനെതിരായ എഫ്എസ്എസ്എഐ നടപടിയും കോടതി റദ്ദാക്കിയിരുന്നു. ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച് വിപണിയിൽ 49.2 കോടി കുപ്പികളും 2.6 കോടി ക്യാനുകളും വിതരണത്തിലുണ്ടെന്നും പെട്ടെന്നുള്ള നിരോധനം വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നുമാണ് പെപ്സികോ ഉൾപ്പെടെയുള്ള കമ്പനികളുടെ വാദം. പൊതുജനാരോഗ്യം മുൻനിർത്തി ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകാനാണ് എഫ്എസ്എസ്എഐയുടെ തീരുമാനമെന്നിരിക്കെ കേസ് നവംബർ 5-ന് വീണ്ടും പരിഗണിക്കും.

ഇത് ഹൃദയമിടിപ്പ് അമിതമായി വർദ്ധിക്കുന്നതിനും , ഉയർന്ന രക്തസമ്മർദ്ദത്തിനും, ഉറക്കമില്ലായ്മയ്ക്കും കാരണമാകുന്നു. തുടർച്ചയായി ഉപയോഗിക്കുന്നത് കഫീൻ ആസക്തിയിലേക്കും തലവേദന, അസ്വസ്ഥത, വിഷാദം തുടങ്ങിയ പിന്മാറ്റ ലക്ഷണങ്ങളിലേക്കും നയിക്കും എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പ്രത്യേകിച്ച് കൗമാരക്കാരിലും കുട്ടികളിലും ഇത് അമിതവണ്ണത്തിനും പല്ലുകളുടെ ബലക്കുറവിനും കടുത്ത ഉത്കണ്ഠയ്ക്കും വഴിവെച്ചേക്കാം. ലിത്വാനിയ, പോളണ്ട്, ലാത്വിയ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇത്തരം പാനീയങ്ങൾ വിൽക്കുന്നത് പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!