യുവതി ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

News Desk
0 Min Read

തൃശൂർ: ചാലക്കുടിയിൽ യുവതിയെ ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. എമിൽഡയെയാണ് (22) ഭർത്താവ് പോട്ട സ്വദേശി അഫ്സലിന്റെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിയാരം സ്വദേശിയാണ് എമിൽഡ. ഈമാസം ആറിനാണ് എമിൽഡയെ അവശനിലയില്‍ കണ്ടെത്തിയത്. ഉടനെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു. 

അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. രണ്ടുവർഷം മുൻപായിരുന്നു എമിൽഡയുടെയും അഫ്സലിന്റെയും വിവാഹം. ഇവരുവര്‍ക്കും ഒരു കുട്ടിയുണ്ട്. ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!