റിയാദ് : ഒന്നര പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സോണി പാറക്കലിന് ‘കളരി’ യാത്രയയപ്പു നൽകി. ഒഐസിസി റിയാദ് സെന്ററിൽ കമ്മറ്റി നടത്തുന്ന പഠനപരിശീലന കേന്ദ്രം ‘കളരി’, ബത്ത സബർമതിയിൽ നടന്ന പ്രതിവാര പരിശീലന ദിനത്തിൽ കളരി പഠിതാവും തൃശൂർ ഒഐസിസി ജില്ല ജനറൽ സെക്രട്ടറി കൂടിയായ സോണി പാറക്കലിന് യാത്രയപ്പ് നൽകിയത്. വിവിധ വിഷയങ്ങളിലെ ആഴത്തിലുള്ള പഠനം, പ്രബന്ധം, എഴുത്ത് , പ്രസംഗം തുടങ്ങിയവയിൽ പരിശീലനം നൽകുന്ന കേന്ദ്രം ആണ് ‘കളരി’.
ഒഐസിസി സെൻട്രൽ കമ്മറ്റി മുൻ പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ യോഗം ഉദ്ഘാടനം ചെയ്തു. കളരി ലീഡർ അഡ്വ. എൽ കെ അജിത് ഓർമ്മ ഫലകം സമ്മാനിച്ചു. പഠിതാക്കളായ അഷ്റഫ് ഹമീദ്, ഹാറൂന്‍ റഷീദ് മുക്കം, സമീര്‍ മാളിയേക്കല്‍, റിയാസ് ആസാദ്, സൈനുദ്ദീൻ, നിയാഫ് വലിയത്, മുഹമ്മദ് കല്ലിങ്ങൽ, റിജോ ഡൊമിനിക്കോസ്, മുജീബ് ചാവക്കാട് എന്നിവര്‍ യാത്രാ മംഗളം നേര്‍ന്നു സംസാരിച്ചു.
റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം നടത്തിയ ജേർണലിസം ട്രെയിനിങ് കോഴ്സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സീന അജിമോനു കളരി സ്വീകരണം നൽകി. കോഴ്സിൽ പങ്കെടുത്തു വിജയിച്ച അഡ്വ. എൽ അജിത്, നിയാഫ് വലിയത്, മുഹമ്മദ് കല്ലിങ്ങൽ എന്നിവരെ അനുമോദിച്ചു. റഫീഖ് പട്ടാമ്പി സ്വാഗതവും നാദിർഷ റഹ്മാൻ നന്ദിയും പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
