ജിദ്ദ: ബാലറ്റ് പേപ്പർ സമ്പ്രദായം തിരിച്ചു കൊണ്ടുവന്ന് ജനാധിപത്യം സംരക്ഷിക്കണമെന്ന് ജിദ്ദ – മലപ്പുറം ജില്ല കെ എം സി സി ആവശ്യപ്പെട്ടു. എസ് ഐ ആറിന്റെ മറവിൽ അനേകം ആളുകളുടെ വോട്ട് വെട്ടിമാറ്റിയ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്നും ഇതിന് ഉത്തരവാദിയായ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തൽസ്ഥാനം രാജിവെക്കണമെന്നും, രാജിവെച്ചില്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കണ മെന്നും മലപ്പുറം ജില്ല കെ എം സി സി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലും വോട്ടർ പട്ടികയിലും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാനമായ വോട്ടവകാശം സംരക്ഷിക്കാൻ ബാലറ്റ് പേപ്പർ മാത്രമാണ് ഏക പോംവഴി. വോട്ട് ചോർത്തുന്നവരെ സംരക്ഷിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷണർ ആ പദവിയിൽ തുടരാൻ അർഹനല്ല. പ്രവാസി വോട്ടവകാശം ഉറപ്പാക്കാനും ബാലറ്റ് പേപ്പർ പുനഃസ്ഥാപിക്കാനും ശക്തമായ പ്രചാരണം നടത്തുമെന്നും ജിദ്ദ – മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് ഇസ്മായില്‍ മുണ്ട്പറമ്പ്, ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
