കെഎംസിസി പ്രതിഷേധ പ്രൊഫൈല്‍ കാമ്പയിന്‍ സംഘടിപ്പിച്ചു

News Desk 03
1 Min Read

ജിദ്ദ: പൗരന്റെ മൗലികാവകാശമായ വോട്ടവകാശം നിഷേധിക്കപ്പെടുന്നതിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജിദ്ദ – മലപ്പുറം ജില്ല കെഎംസിസി പ്രതിഷേധ പ്രൊഫൈൽ ക്യാമ്പയിൻ സംഘടിപ്പിച്ചു. ‘രാജ്യദ്രോഹികളെ തുറങ്കിലിടുക, ജനാധിപത്യം സംരക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തി ‘പൗരാവകാശ ലംഘനത്തിനെതിരെ ജിദ്ദ – മലപ്പുറം ജില്ല കെഎംസിസി പ്രതിഷേധ പ്രൊഫൈൽ ക്യാമ്പയിൻ’ എന്ന പേരിലാണ് പരിപാടി നടന്നത്.

മലപ്പുറം ജില്ല കെഎംസിസി ഹാളിൽ നടന്ന പരിപാടി കെഎംസിസി ദേശീയ ഉപാധ്യക്ഷൻ നിസാം മമ്പാട് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഇസ്മയിൽ മണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു. നാസർ വെളിയങ്കോട് വിഷയാവതരണം നടത്തി. വോട്ടവകാശം ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണെന്നും അത് ഇല്ലാതാക്കുന്നത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും അദ്ദേഹത്തിനെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

രാഷ്ട്രീയ ഭേദമന്യെ സമൂഹം മുഴുവൻ ഈ കാമ്പയിനിൽ അണിചേരണമെന്നും പ്രതിഷേധത്തിന്റെ ഭാഗമാകണമെന്നും ഭാരവാഹികൾ അഭ്യര്‍ഥിച്ചു. ജില്ല കെ എം സി സി ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ സ്വാഗതവും എ. പി മുഹമ്മദ് യാസിദ് നന്ദിയും പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!