തിരുവനന്തപുരം: പി ജെ ജോസഫിന് ക്യാബിനറ്റ് പദവി വേണമെന്ന് അധികാരത്തിലെത്തുന്നത് മുതൽ കേരളകോൺഗ്രസ് കോൺഗ്രസ് ആവശ്യപ്പെട്ടതാണ്. അദ്ദേഹം മത്സരിക്കാതെ മാറി നിന്നപ്പോൾ അധികാരത്തിലെത്തുകയാണെങ്കിൽ പ്രധാനസ്ഥാനം നൽകണമെന്ന് യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
ഭരണപരിഷ്ക്കാരകമ്മീഷൻ അധ്യക്ഷസ്ഥാനമായിരുന്നു നോട്ടമിട്ടിരുന്നത്. കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ എം കെ മുനീറിനും ജി ദേവരാജനും ക്യാബിനറ്റ് പദവി നിശ്ചയിച്ചപ്പോൾ പി ജെ ജോസഫിൻ്റെ കാര്യത്തിൽ തീരുമാനമെടുത്തില്ല. ഇക്കാര്യം മന്ത്രിസഭാ അജണ്ടയിലില്ലായിരുന്നു. മോൻസ് ജോസഫ് കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ പങ്കെടുത്തില്ല. തീരുമാനം വന്ന ശേഷം മുഖ്യമന്ത്രിയോട് ചോദിച്ചപ്പോൾ യുഡിഎഫ് തീരുമാനപ്രകാരമാണ് നടപടി എന്നായിരുന്നു ഉത്തരം.
അവർക്ക് പദവി കൊടുത്തതിലല്ല പി ജെ ജോസഫിന് പദവി കിട്ടാത്തതിലാണ് അതൃപ്തിയെന്ന് കേരളകോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിക്കാൻ മന്ത്രി മോൻസ് ജോസഫിന് ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്നാണ് വിവരം.വയോജനകമ്മീഷൻ, കാർഷികകടാശ്വാസകമ്മീഷൻ തുടങ്ങിയ സ്ഥാനങ്ങളിലേതങ്കിലുമാണ് ജോസഫിന് വേണ്ടി കേരളകോൺഗ്രസ് ഇപ്പോൾ ആവശ്യപ്പെടുന്നത്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭയോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. കഴിഞ്ഞ മന്ത്രിസഭായോഗത്തിലെ തീരുമാനത്തിനെതിരെ യുഡിഎഫ് കൺവീനർ തന്നെ രംഗത്ത് വന്നത് കോൺഗ്രസിൽ പൊട്ടിത്തെറി ഉണ്ടാക്കി. പിന്നാലെയാണ് കേരളകോൺഗ്രസിൻ്റെ അതൃപ്തി. ബോർഡ് കോർപ്പറേഷൻ വിഭജനത്തിലും അർഹമായ പ്രാതിനിധ്യം വേണമെന്നും ആവശ്യപ്പെടും.
കഴിഞ്ഞ യുഡിഎഫ് കാലത്ത് 10 ബോർഡ് കോർപ്പറേഷനുകളാണ് കേരളകോൺഗ്രസിനുണ്ടായിരുന്നത്. അത് വേണമെന്നാണ് ആവശ്യം. എന്നാൽ എന്ന് കെ എം മാണിക്കൊപ്പമായിരുന്നുവെന്ന് കോൺഗ്രസിലെ ചിലർ ചൂണ്ടിക്കാണിക്കുന്നു. കോൺഗ്രസിലെ വീതം വയ്പ് കടുത്ത തർക്കത്തെ തുടർന്ന് ഹൈക്കമാൻഡിന് വിട്ടിരിക്കുകയാണ്. യുഡിഎഫും ചേർന്നിട്ടില്ല. കോൺഗ്രസിലെ തമ്മിലടിയിലും യുഡിഎഫ് യോഗം ചേരത്തതിലും കേരളകോൺഗ്രസ് അതൃപ്തിയിലാണ്. ക്യാബിനറ്റ് പദവി കിട്ടാത്തതിൽ തോമസ് ഉണ്ണിയാടൻ എംഎൽഎ പരസ്യപോരിലാണ് . ഇതിനിടെയാണ് പി ജെ ജോസഫിനുള്ള സ്ഥാനത്തിനായി സമർദ്ദം ശക്തമാക്കുന്നത്.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
