ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് പ്രതികള്‍ റിമാന്‍ഡിൽ

News Desk
1 Min Read

കൊച്ചി: കളമശ്ശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തായി പരാതി. സ്പായിലെ മാനേജര്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയായിരുന്നു പീഡനം.

സംഭവത്തില്‍ ശ്രീരാഗ്, ജിത്തു എന്നീ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഉപദ്രവിച്ച ശേഷം പ്രതികള്‍ യുവതിയുടെ ദൃശ്യങ്ങളും പകര്‍ത്തി. കേസില്‍ മറ്റൊരു യുവതിയും ഉള്‍പ്പെട്ടതായാണ് കണ്ടെത്തല്‍. സ്പായിലെ ജോലി വാഗ്ദാനം ചെയ്ത് ഇന്റർവ്യൂവിന് വിളിച്ച ശേഷമായിരുന്നു പീഡനം. യുവതി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

അഭിമുഖത്തിനായി കൊച്ചിയിലെ ലോഡ്ജിൽ വിളിച്ചുവരുത്തുകയും പിന്നാലെ ലഹരി നൽകി പീഡിപ്പിക്കുകയുമായിരുന്നു. ഭീഷണിപ്പെടുത്താനായാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. പ്രതികൾക്ക് സ്പായുടെ മറവിൽ ലൈംഗിക കച്ചവടം നടത്തുന്നവരുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!