ലക്ഷ്യമിട്ടത് വിമാനം തട്ടിയെടുക്കാൻ, ആകാശത്ത് നടന്നത് ഭീകരാക്രമണം: സ്ഥിരീകരിച്ച് യുഎഇ

News Desk
0 Min Read

ദുബായ്: ഫ്ലൈദുബായിയുടെ ടെൽ അവീവ് വിമാനത്തിൽ പൈലറ്റ് സ്മിത് മച്ഛറിനെ സഹപൈലറ്റ് കുത്തിപ്പരുക്കേൽപ്പിച്ച സംഭവം ഭീകരാക്രമണമാണെന്ന് യുഎഇ സ്ഥിരീകരിച്ചു. അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള ചെറുകോടാലി കൊണ്ടായിരുന്നു ആക്രമണം. വിമാനം തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം.

തെളിവുകൾ പരിശോധിക്കുകയാണെന്നും പ്രതിയുടെ ബന്ധങ്ങളിലടക്കം അന്വേഷണം തുടരുകയാണെന്നും അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി പറഞ്ഞു. സൗദി ആഭ്യന്തരമന്ത്രാലയം നടത്തിയ അന്വേഷണത്തിലും സഹപൈലറ്റാണു കുറ്റക്കാരനെന്നു കണ്ടെത്തിയിരുന്നു.

ഇയാളുടെ പശ്ചാത്തലം സംബന്ധിച്ചു രാജ്യാന്തരമാധ്യമങ്ങളിൽ വരുന്ന കാര്യങ്ങൾ തള്ളാനോ സ്ഥിരീകരിക്കാനോ യുഎഇ തയാറായിട്ടില്ല. യുഎഇയുടെ ഔദ്യോഗിക പ്രതികരണത്തിനപ്പുറം ഒന്നും പറയാനില്ലെന്ന് ഫ്ലൈദുബായ് കമ്പനി പ്രതികരിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!