ആന്ധ്രയിലെ മരുന്ന് നിര്‍മാണ പ്ലാൻ്റിൽ വന്‍ സ്‌ഫോടനം; 5 മരണം,10 പേർക്ക് ഗുരുതര പരിക്ക്

News Desk
1 Min Read

തിരുപ്പതി: ആന്ധ്രപ്രദേശിലെ തിരുപ്പതി ജില്ലയിലെ മരുന്ന് നിര്‍മാണ കമ്പനിയുടെ പ്ലാൻ്റിൽ വന്‍ സ്‌ഫോടനം. അപകടത്തില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചു. പത്തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ശ്രീ സിറ്റി സ്‌പെഷ്യല്‍ ഇക്കണോമിക് സോണിലെ ടിഐഎല്‍ ഹെല്‍ത്ത്കെയര്‍ എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ പ്ലാൻ്റിലാണ് സ്‌ഫോടനം നടന്നത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം ഉണ്ടായത്.

രാവിലത്തെ ഷിഫ്റ്റില്‍ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോർട്ട്. സ്ഫോടനത്തിൻ്റെ ആഘാതത്തില്‍ പ്ലാൻ്റിൻ്റെ ഒരു ഭാഗം പൂർണമായും തകര്‍ന്നു. തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് ഉടന്‍തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.

പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. പൊലീസ് സ്ഥലത്ത് വിശദമായ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!