തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി ഭരണസമിതിയെ പ്രതിസന്ധിയിലാക്കി പാർട്ടി കൗൺസിലർ ആർ.ശ്രീലേഖ രാജിവെച്ചു. ഒരു സീറ്റിന്റെമാത്രം ഭൂരിപക്ഷത്തിൽ ഭരണത്തിലേറിയ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ശ്രീലേഖയുടെ രാജി. മേയർ സ്ഥാനം നൽകാത്തതിലുള്ള കടുത്ത അതൃപ്തിയാണ് ശ്രീലേഖയുടെ രാജിക്ക് പിന്നിലെന്നാണ് വിവരം.
സെപ്റ്റംബർ 30-ന് ശ്രീലേഖ രാജിക്കത്ത് മേയർ വി.വി.രാജേഷിന് കൈമാറിയിട്ടുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. സ്വകാര്യ കാരണങ്ങളെത്തുടർന്നാണ് രാജിയെന്നാണ് ശ്രീലേഖ നൽകുന്ന വിശദീകരണം.
മേയർസ്ഥാനത്തേക്ക് പരിഗണിക്കാമെന്ന് പറഞ്ഞാണ് തന്നെ മത്സരിപ്പിച്ചിരുന്നതെന്ന് നേരത്തെ മുൻ ഐപിഎസ് ഉദ്യോഗസ്ഥ കൂടിയായ ശ്രീലേഖ പറഞ്ഞിരുന്നു. മേയറാക്കാത്തതിലുള്ള അതൃപ്തിയും അവർ പലപ്പോഴായി പ്രകടമാക്കുകയും ചെയ്തിരുന്നു.
ശ്രീലേഖയുടെ രാജിയോടെ തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടമായി. 101 അംഗ കൗൺസിലിൽ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ 51 സീറ്റുകളായിരുന്നു എൻഡിഎയ്ക്കുള്ളത്. ശ്രീലേഖയുടെ രാജിയോടെ ബിജെപി കൗൺസിലർമാരുടെ എണ്ണം 49 ആയി ചുരുങ്ങുകയും ആകെ സീറ്റുകളുടെ എണ്ണം 50 ആകുകയും ചെയ്തു. ബിജെപിയുടെ 49 കൗൺസിലർമാരിൽ ഒരു കൗൺസിലർ ജയിലിലുമാണ്.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
