മക്ക: വിശുദ്ധ മക്കയിൽ ഭീതി പരത്തിയ ഒരാളെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു. വിശുദ്ധ ഹറമിൽ വഴിയാത്രക്കാരെ ശല്യപ്പെടുത്തുകയും അവർക്കിടയിൽ പരിഭ്രാന്തിയും ഭയവും സൃഷ്ടിക്കുകയും ചെയ്ത ഒരാളെ സുരക്ഷ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി സുരക്ഷാ സേന ഔദ്യോഗിക പ്രസ്താവാനയിൽ വ്യക്തമാക്കി.
ഇയാൾക്കെതിരെ ഉടൻ തന്നെ നടപടികൾ സ്വീകരിക്കുകയും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തുവെന്നും പ്രസ്താവന കൂട്ടിച്ചേർത്തു.
ഈ സംഭവത്തെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ലെന്നും, ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ അറിയണമെന്നും അതിന്റെ പ്രാധാന്യവും സുരക്ഷ സേന പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
അതേസമയം, സംഭവം നടന്നത് മുതൽ വിവിധ തരത്തിലുള്ള വാർത്തകളാണ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്. സംഭവത്തിന്റെ വീഡിയോടൊപ്പം പല വിധത്തിലുള്ള കിംവദന്തികളാണ് പ്രചരിക്കുന്നത്. ഇതേ തുടർന്നാണ് അടിയന്തിരമായി സുരക്ഷ സേന സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തി പ്രസ്താവന പുറത്തിറക്കിയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ സേന പുറത്തിറക്കിയ വീഡിയോ കാണാം 👇
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
