ടെന്നസി: ”ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചതുപോലെ സ്‌നേഹത്തോടെത്തന്നെയാണ് ഞാൻ ഈ ലോകത്തുനിന്ന് പോകുന്നത്” -വധശിക്ഷ നടപ്പാക്കുന്നതിനുതൊട്ടുമുൻപ് ക്രിസ്റ്റ പൈക്ക് തന്റെ അവസാനവാക്കുകൾ മൊഴിഞ്ഞ് മരണം കാത്തുകിടന്നു. മാരകമരുന്നിന്റെ രണ്ടു ഡോസുകൾ ശരീരത്തിലേക്കുകയറി. പക്ഷേ, അവരുടെ ഹൃദയം നിലച്ചില്ല. മരണത്തിന്റെ പടിവാതിൽക്കലെത്തി ജീവിതത്തിലേക്ക് തിരികെനടന്നു.
അമേരിക്കയിലെ ടെന്നസിയിൽ പ്രാദേശിക സമയം ബുധനാഴ്ച വൈകീട്ടാണ് വധശിക്ഷ നടപ്പാക്കുന്നതിനിടെ ഈ അത്യപൂർവസംഭവമുണ്ടായത്. നാഷ്‌വില്ലിലെ റിവർബെൻഡ് മാക്‌സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റിയൂഷനിലാണ് അൻപതുകാരി ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നിശ്ചയിച്ചിരുന്നത്. പെന്റോബാർബിറ്റലിന്റെ ആദ്യ ഡോസ് നൽകിയിട്ടും ജീവൻ നഷ്ടമായില്ല.
അതോടെ രണ്ടാമത്തെ ഡോസ് നൽകി. ബോധം നഷ്ടപ്പെട്ടെങ്കിലും ശ്വാസമെടുക്കുകയും കൂർക്കംവലിക്കുകയും ചെയ്യുന്ന ശബ്ദംകേട്ടു. ഇതോടെ അധികൃതർ കോടതിയെ സമീപിച്ച് വധശിക്ഷാനടപടികൾ നിർത്തിവെച്ച് അടിയന്തര വൈദ്യസഹായംനൽകി ആശുപത്രിയിലേക്ക് മാറ്റി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
