കലാപത്തിന് ശ്രമിച്ചാൽ കർശന നടപടി: മുഖ്യമന്ത്രി

News Desk
1 Min Read

തിരുവനന്തപുരം: നാട്ടിൽ കലാപാന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളുടെ സമാധാന ജീവിതം ഇല്ലാതാക്കാൻ ശ്രമിച്ചാൽ ശക്തമായ നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനും രാജ്യത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ബി.ജെ.പിക്കും എതിരെയാണ് യൂത്ത് കോൺഗ്രസ് സമരം നടത്തിയത്.

സംഘപരിവാറിനെതിരെ കോൺഗ്രസ് ആർജവത്തോടെ സമരം നടത്തുമ്പോൾ സി.പി.എമ്മിന് പൊള്ളുന്നത് എന്തുകൊണ്ടാണ്?. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് ബുധനാഴ്ച തിരുവനന്തപുരത്ത് അക്രമ സംഭവങ്ങളുണ്ടായത്. കരുതിക്കൂട്ടിയുള്ള നീക്കമാണ് സി.പി.എം നടത്തിയത്. എസ്.എഫ്.ഐക്കാർ മനഃപൂർവം പ്രകോപനം സൃഷ്ടിച്ചു. ഏതാനും ദിവസങ്ങളായി യുവമോർച്ചയും ബി.ജെ.പിയും നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണ്. സി.പി.എമ്മും ബി.ജെ.പിയും ഒരേ തൂവൽ പക്ഷികളാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
…

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!