റിയാദ്: സഊദി അറേബ്യയിൽ നിന്ന് എക്‌സിറ്റ് വിസയിൽ പോയി പുതിയ വിസയിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് ഡ്രൈവിംഗ് സ്കൂളുകൾ സന്ദർശിക്കാതെ തന്നെ തങ്ങളുടെ മുൻപത്തെ സഊദി ഡ്രൈവിംഗ് ലൈസൻസുകൾ പുതുക്കാനും വീണ്ടും ലഭിക്കാനും സൗകര്യം ഒരുക്കി അബ്ഷിർ. സ്വകാര്യ (പ്രൈവറ്റ്) സഊദി ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കാണ് ഈ സേവനം ലഭ്യമാകുക.
അബ്ഷിർ ഓപ്പൺ ചെയ്ത് Replacement of a Previous Saudi Driver’s License for a Resident എന്ന സേവനത്തിലൂടെയാണ് ഈ സേവനം ഉപയോഗപ്പെടുത്തേണ്ടത്. ലോഗിൻ ചെയ്‌താൽ തങ്ങളുടെ മുൻപത്തെ ലൈസൻസ് തിരഞ്ഞെടുക്കാനും, പുതുക്കേണ്ട കാലാവധി നിശ്ചയിക്കാനും സാധിക്കും.
തുടർന്ന് ഡെലിവറി വിലാസം നൽകി സേവന ഫീസ് ഇലക്ട്രോണിക് രീതിയിൽ അടച്ചാൽ ഓൺലൈൻ വഴി പുതിയ ലൈസൻസ് ലഭ്യമാകും.
അപേക്ഷ സമർപ്പിക്കുന്ന തീയതി മുതൽ 3 മുതൽ 7 പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നാണ് അബ്ഷീർ വ്യക്തമാക്കുന്നത്. വാറ്റും (VAT) ബാധകമായ സർക്കാർ ഫീസും ഉൾപ്പെടെ 57.5 സഊദി റിയാലാണ് സേവന ഫീസ് നൽകേണ്ടി വരുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
