കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ സ്റ്റേ ചെയ്‌ത് ഹൈക്കോടതി

News Desk
1 Min Read

കൊച്ചി: മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ സ്റ്റേ ചെയ്‌ത് ഹൈക്കോടതി. പ്രോസിക്യൂട്ടർ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി.

ബിജെപിക്കെതിരെ കോണ്‍ഗ്രസ് സമരം നടത്തുമ്പോൾ സിപിഎമ്മിന് പൊള്ളുന്നത് എന്തിന്? ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി
കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട്‌ ബഷീറിന്റെ ഭാര്യ ജെസീല നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിചാരണക്കോടതി മാറ്റണം, കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ജസീല ഉന്നയിച്ചത്.

നിലവിലുള്ള പ്രോസിക്യൂട്ടർ കൃത്യമായി കേസ് കൈകാര്യം ചെയ്യുന്നില്ലെന്നാരോപിച്ചാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ജസീല ആവശ്യപ്പെട്ടത്.

കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് ഉറപ്പ് നൽകിയ സർക്കാർ, അഡ്വക്കേറ്റ് സന്തോഷിനെ ആ സ്ഥാനത്തേക്ക് നിർദേശിക്കുകയും ചെയ്‌തു. എന്നാൽ, പിന്നീട് ഇക്കാര്യത്തിൽ തുടർനടപടികൾ ഉണ്ടായില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ജസീല വീണ്ടും ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. ഇതേതുടർന്നാണ് വിചാരണ നടപടികൾ നിർത്തിവയ്‌ക്കാനും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ നിയമനത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിക്കുന്ന രേഖകൾ ഹാജരാക്കാനും ഹൈക്കോടതി നിർദേശിച്ചത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!