നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 50 ലക്ഷത്തോളം രൂപയുടെ സ്വർണവുമായി ദുബായിൽ നിന്നുള്ള യാത്രക്കാരി പിടിയിൽ. ഇൻഡിഗോ വിമാനത്തിൽ എത്തിയ കാസർകോട് സ്വദേശിനി റഹ്‌മത്ത് അബ്ദുൾ ഹക്കീം ആണ് പിടിയിലായത്. 349.95 ഗ്രാം സ്വർണമാണ് ഇവരുടെ പക്കൽ ഉണ്ടായിരുന്നത്.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി യാത്രക്കാരിയെ പിടികൂടുകയായിരുന്നു. റഹ്‌മത്ത് കുടുംബസമേതമാണ് എത്തിയത്. സ്വർണം ഫോയിൽ രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. യാത്രക്കാരിയെ കസ്റ്റംസ് അധികാരികൾക്ക് കൈമാറി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
