വൻ സുരക്ഷാ വീഴ്ച: കെ.എം.ഷാജിയുടെ കാർ യുവമോർച്ച തടഞ്ഞു, മന്ത്രി നടന്നുപോയി

News Desk
1 Min Read

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ സുരക്ഷാ വീഴ്ച. തദ്ദേശ മന്ത്രി കെ.എം.ഷാജിയുടെ വാഹനം യുവമോർച്ച പ്രവർത്തകർ തടഞ്ഞു. സെക്രട്ടേറിയറ്റിൽനിന്നും മടങ്ങുന്നതിനിടെയാണ് മന്ത്രിയുടെ വാഹനം വാന്‍ട്രോസ് ജംക്‌ഷനിൽ തടഞ്ഞത്.

പ്രതിഷേധക്കാർ വാഹനം തടഞ്ഞതോടെ അൽപനേരം മന്ത്രി വാഹനത്തിലിരുന്നു. പിന്നീട് വാഹനത്തിൽനിന്നും ഇറങ്ങിയ മന്ത്രി ഓട്ടോയിൽ പോകാന്‍ ശ്രമിച്ചു. ഓട്ടോയിൽ കയറിയെങ്കിലും യുവമോർച്ച പ്രവർത്തകർ വീണ്ടും തടഞ്ഞു. പിന്നീട് നടന്നാണ് മന്ത്രി പോയത്. സംഭവ സമയം മന്ത്രിക്ക് പൈലറ്റോ എസ്കോർട്ടോ ഉണ്ടായിരുന്നില്ല. ഗൺമാനും പഴ്സണൽ സാറ്റാഫുമാണ് ഒപ്പമുണ്ടായിരുന്നത്.

കൊല്ലം സന്ദർശിക്കാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതിനെ തുടർന്നാണ് ബിജെപി സംസ്ഥാന മന്ത്രിമാരുടെ വാഹനം തടഞ്ഞു പ്രതിഷേധിച്ച് തുടങ്ങിയത്. തലസ്ഥാനത്ത് ഇത് ഓഫിസുകൾ അക്രമിക്കുന്നതിലേക്ക് നീങ്ങി. ജില്ലാ കോൺഗ്രസ് ആസ്ഥാനത്തിനു നേർക്ക് ആക്രമണമുണ്ടായി.

ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ നെയ്യാറ്റിൻകരയിൽ കോൺഗ്രസ്–യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമണം നടത്തിയതായി ബിജെപി നേതൃത്വം പറഞ്ഞു. കോൺഗ്രസിന് ശക്തമായ മറുപടി നൽകും. നാളെ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും പ്രതിഷേധ പരിപാടികൾ നടത്തുമെന്നു ബിജെപി നേതൃത്വം അറിയിച്ചു.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!