- സഹയാത്രികർക്ക് പരിക്ക്
റിയാദ്: തലസ്ഥാന നഗരിയായ റിയാദിനെയും കിഴക്കൻ സഊദിയെയും ബന്ധിപ്പിക്കുന്ന റിയാദ്-ദമാം ഹൈവേയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി യുവാവും ഫിലിപ്പീൻസ് സ്വദേശിയും മരിച്ചു. ആലപ്പുഴ ആറാട്ടുപുഴ എ.സി. പള്ളിക്ക് കിഴക്ക് അൻസില മൻസിലിൽ (വട്ടത്തറ പടീറ്റതിൽ) അൻസർ ആണ് മരിച്ചത്. മുപ്പത്തിയഞ്ചു വയസായിരുന്നു. അൻസില മൻസിലിൽ (വട്ടത്തറ പടീറ്റതിൽ) അഷ്റഫിന്റെയും കുഞ്ഞുമോളുടെയും മകനാണ്.
ദമാമിലെ ‘പ്രിമ ഇവൻറ് മാനേജ്മെൻറ്’ കമ്പനിയിലെ ജീവനക്കാരനായിരുന്ന അൻസാർ, ദമാമിൽ നിന്ന് റിയാദിലേക്ക് ജോലിയാവശ്യാർഥം പൊകവേയാണ് ദാരുണമായ അപകടം. ഇവർ സഞ്ചരിച്ചിരുന്ന ഡാനി പൗരൻ ഓടിച്ചിരുന്ന പിക്കപ്പ് വാനിന്റെ പുറകിലേക്ക് ട്രെയിലർ ഇടിച്ചു കയറിയാണ് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അൻസർ സംഭവസ്ഥലത്തുതന്നെ മരിച്ചു. പിക്കപ്പിലുണ്ടായിരുന്ന യാത്രക്കാരിൽ ഒരു ഫിലിപ്പീൻസ് സ്വദേശിയും മരിക്കുകയും ബംഗ്ലാദേശ് സ്വദേശിയടക്കമുള്ള മറ്റ് യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു.
അവധി കഴിഞ്ഞ് ഒരു മാസം മുമ്പാണ് അൻസർ ഗൾഫിലേക്ക് മടങ്ങിയത്. രണ്ടാമത്തെ കുഞ്ഞ് ജനിച്ചിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. ഭാര്യ: റിസാന. അയാൻ, അദ്നാൻ എന്നിവർ മക്കളാണ്.
നിലവിൽ റിയാദ് കിങ് സഊദ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിനായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തിൽ റിയാദ് ആലപ്പുഴ ജില്ലാ കെ.എം.സി.സി പ്രസിഡൻറ് ഷാജി ജാഫർ വീമ്പൂർ, നസീർ കണ്ണീരി, അൻസറിെൻറ ബന്ധു മാഹീൻ എന്നിവർ രംഗത്തുണ്ട്
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
