മലപ്പുറം മഞ്ചേരി സ്വദേശി സഊദിയില്‍ അന്തരിച്ചു

malayalampress
1 Min Read
  • അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനായി കുടുംബം നാട്ടില്‍നിന്ന് സന്ദർശക വിസയിലെത്തും

ജിദ്ദ: മലപ്പുറം മഞ്ചേരി സ്വദേശിയായ പ്രവാസി സഊദിയിലെ യാംബുവില്‍ അന്തരിച്ചു. മഞ്ചേരി പട്ടര്‍കുളം സ്വദേശി ഇസ്മാഈല്‍ എരിക്കുന്നന്‍ (56) ആണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. 10 വര്‍ഷത്തോളമായി യാംബുവില്‍ ബിസിനസ് ചെയ്തുവരികയായിരുന്നു. ജിദ്ദ നവോദയ സാംസ്‌കാരിക വേദി യാംബു ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ജീം സിത്താഷ് യൂനിറ്റ് അംഗമായിരുന്നു.

പിതാവ്: പരേതനായ കുഞ്ഞിമുഹമ്മദ്. മാതാവ്: പരേതയായ ആസ്യകുട്ടി. ഭാര്യ: സുനീറ ചെങ്ങര. മക്കള്‍: ഡോ. റിന്‍ഷ, റിഷാന്‍ (എം.ബി.ബി.എസ് വിദ്യാര്‍ഥി), ഫഹീം. മരുമകന്‍: മുഹ്‌സിന്‍. സഹോദരങ്ങള്‍: മുഹമ്മദ്, സലീം, സക്കീര്‍, ഫിയാസ്, സഫീര്‍, സുഫൈറ.

യാംബു ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം യാംബുവില്‍ തന്നെ മറവ് ചെയ്യും. അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനായി ഇസ്മാഈലിന്റെ കുടുംബം നാട്ടില്‍നിന്ന് സന്ദർശക വിസയിൽ യാംബുവിലെത്തും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!