കൽപ്പറ്റ: മുസ്‌ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ.ടി. ജലീൽ. മുസ്‌ലിം ലീഗ് എന്നത് ഒരു മുസ്‌ലിം ബിജെപിയാണെന്ന് അദ്ദേഹം ആരോപിച്ചു.
ബിജെപിയും ആർഎസ്എസും ക്ഷേത്രങ്ങളെ അവരുടെ അധീനതയിലാക്കി വർഗീയത വളർത്താൻ ശ്രമിക്കുന്നത് പോലെ, മുസ്‌ലിം ലീഗ് പള്ളി കമ്മറ്റികളും മഹല്ല് കമ്മറ്റികളും മദ്രസ കമ്മറ്റികളും പിടിച്ചടക്കി മുസ്‌ലിം സമുദായത്തിന്മേൽ ആധിപത്യം സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ബിജെപിയെ പോലെ തന്നെ എതിർക്കപ്പെടേണ്ട പാർട്ടിയാണ് മുസ്‌ലിം ലീഗെന്നും, സാധാരണക്കാരായ മുസ്‌ലിം വിശ്വാസികളെ വർഗീയത പറഞ്ഞ് വഴിതെറ്റിക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്നും കെ.ടി ജലീൽ കൂട്ടിച്ചേർത്തു. കൽപ്പറ്റയിൽ കെഎസ്ടിഎ ജില്ലാ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജലീലിന്റെ വാക്കുകള്‍ ഇങ്ങനെ; എല്‍ഡിഎഫ് ഭരിച്ചിരുന്ന സമയത്ത് പള്ളികളുടെ മിമ്പര്‍ പോലും പിഎംശ്രീക്കെതിരെ സംസാരിക്കാനുള്ള വേദിയാക്കി. ആ ഇമാമുമാരുടെ നാക്ക് ഇപ്പോള്‍ ഇറങ്ങിപ്പോയോ? ലീഗിന്റെ മന്ത്രി പിഎംശ്രീക്ക് അനുകൂലമായി പ്രസ്താവന നടത്തുമ്പോള്‍, കേരളത്തിന്റെ പൂക്കി മുഖ്യമന്ത്രി പിഎം ശ്രീയെ ന്യായീകരിച്ച് സംസാരിക്കുമ്പോള്‍. നിങ്ങള്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിക്കേണ്ട ബാധ്യതയില്ലേ?
പക്കാ രാഷ്ട്രീയമായണ് ലീഗിനെ പിന്തുണക്കുന്ന മതസംഘടനകള്‍ നടത്തുന്നത്. എങ്ങനെയാണോ ആര്‍എസ്എസും ബിജെപിയും ക്ഷേത്രങ്ങളെ അവരുടെ വരുതിയിലാക്കി ഹിന്ദു സമുദായത്തില്‍ അപ്രമാദിത്തം സ്ഥാപിച്ചെടുക്കാന്‍ വേണ്ടി നോക്കുന്നത്, സമാനമായ രീതിയിലാണ് മുസ്‌ലിം ലീഗ് പള്ളിക്കമ്മിറ്റികളും മഹല്ല്- മദ്രസാ കമ്മിറ്റികളും പിടിച്ചടക്കി മുസ്‌ലിം സമുദായത്തിന് മേലുള്ള ആധിപത്യം സ്ഥാപിക്കാന്‍ വേണ്ടി നോക്കുന്നത്.
ഇത് രണ്ടും തമ്മില്‍ വ്യത്യാസമില്ല. മുസ്‌ലിം ലീഗ്, മുസ്‌ലിം ബിജെപിയാണ്. ബിജെപി എതിര്‍ക്കപ്പെടേണ്ട പാര്‍ട്ടിയാണെങ്കില്‍ മുസ്‌ലിം ലീഗും എതിര്‍ക്കപ്പെടേണ്ട പാര്‍ട്ടി തന്നെയാണ്. അതിലാര്‍ക്കാണ് സംശയം. ലീഗുകാര്‍ മാത്രം ഒരുമിച്ചുകൂടുന്ന വേദികളില്‍ സന്ദര്‍ഭങ്ങളില്‍ അവര്‍ വര്‍ഗീയത പറയും. ഓരോ മുസ്ലിം വീട്ടിലും അവര്‍ കയറിപ്പറയുന്ന വര്‍ഗീയതക്ക് സമാനകള്‍ കാണാന്‍ കഴിയില്ല. അങ്ങനെയാണ് അവര്‍ പാവപ്പെട്ട മുസ്‌ലിം സമുദായ അംഗങ്ങളെ വഴിതെറ്റിച്ചുകൊണ്ടിരിക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
