വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; ബിജെപി നേതാവ് എൽ.കെ.അഡ്വാനിക്കും രേഖാ ഗുപ്തയ്ക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്

News Desk
1 Min Read

ന്യൂഡൽഹി: വോട്ടർ പട്ടികയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടിസ് അയച്ച വോട്ടർമാരിൽ പ്രമുഖരും. മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ.അഡ്വാനി, മുൻ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ, വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ അടക്കം ഒട്ടേറെ പ്രമുഖർക്ക് ഡൽഹിയിലെ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടിസ് നൽകി.

എന്യൂമറേഷൻ ഫോമിൽ 2002ലെ എസ്ഐആർ വിവരങ്ങൾ രേഖപ്പെടുത്താത്തതിന്റെ പേരിലാണിത്. ബന്ധപ്പെട്ട രേഖകൾ ഹിയറിങ്ങിൽ ഹാജരാക്കിയാലേ ഇവർക്ക് അന്തിമ വോട്ടർപട്ടികയിൽ ഇടംപിടിക്കാനാവൂ.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ ഡോ. എസ്.എസ്.സന്ധുവിന് പേരിലെ പൊരുത്തക്കേടിനു നോട്ടിസുണ്ട്. അച്ഛന്റെ പേരിലെ പൊരുത്തക്കേടുമായി ബന്ധപ്പെട്ട് മകൻ ദനംബീർ സിങ്ങിനും നോട്ടിസ് ലഭിച്ചു. അച്ഛനുമായുള്ള പ്രായവ്യത്യാസത്തിലെ പൊരുത്തക്കേടിനാണ് മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കു നോട്ടിസ്. കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‍വി, മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബൽ, മുൻമന്ത്രി മനീഷ് സിസോദിയ, ബിജെപി എംപി ബാസുരി സ്വരാജ്, സിബിഐ ഡയറക്ടർ പ്രവീൺ സൂദ്, സിപിഐ നേതാവ് ആനി രാജ തുടങ്ങിയവർക്കും നോട്ടിസ് നൽകിയിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!