ബ്രിക്സ് ഉച്ചകോടിക്കായി ലോക നേതാക്കൾ എത്തിയപ്പോൾ ഡൽഹിയിൽ  ചേരിപ്രദേശങ്ങളെ തുണി കൊണ്ട് മറച്ച് ഇന്ത്യ; നാണക്കേടായ സംഭവം അറബ് മീഡിയകളിലും വൈറൽ | VIDEO

malayalampress
1 Min Read

റിയാദ്: ബ്രിക്സ് ഉച്ചകോടിക്കായി ലോക നേതാക്കൾ എത്തിയപ്പോൾ ഡൽഹിയിൽ  ചേരിപ്രദേശങ്ങളെ തുണി കൊണ്ട് മറച്ച് ഇന്ത്യയുടെ നടപടികൾ നാണക്കേടായി. ഇതിന്റെ വീഡിയോ ഉൾപ്പെടെ അറബ് മീഡിയകളിലടക്കം വൈറലായി.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും ഉൾപ്പെടെയുള്ള ലോക നേതാക്കൾ ന്യൂഡൽഹിയിലെത്തിയ വേളയിലാണ് ചേരികളും അനൗദ്യോഗിക കുടിയേറ്റ കേന്ദ്രങ്ങളും വിദേശ പ്രതിനിധികളുടെ കാഴ്ചയിൽപ്പെടാതിരിക്കാൻ ഇന്ത്യൻ അധികൃതർ തുണി മറകൾ സ്ഥാപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.

വിദേശ നേതാക്കളുടെയും പ്രതിനിധി സംഘങ്ങളുടെയും സന്ദർശനത്തിൽ മാധ്യമങ്ങൾ വലിയ താൽപ്പര്യം പ്രകടിപ്പിക്കുന്നതിനിടെയും, ഇന്ത്യൻ തലസ്ഥാനത്ത് ബ്രിക്സ് (BRICS) ഉച്ചകോടി നടക്കുന്നതിനിടെയുമാണ്, പ്രതിനിധി സംഘങ്ങൾ സഞ്ചരിക്കുന്ന പാതയോരങ്ങളിലെ ചില പ്രദേശങ്ങൾ തുണി മറകൾ ഉപയോഗിച്ച് മറച്ചിരിക്കുന്നതായി കാണപ്പെട്ടത്.

വിദേശ സന്ദർശകർക്ക് മുന്നിൽ ഇന്ത്യയുടെ തലസ്ഥാന നഗരത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമമെന്നാരോപിച്ച് ഈ സംഭവം വ്യാപകമായ വിമർശനത്തിനും വിവാദത്തിനും വഴിവെച്ചു. ലോകത്തിനു മുന്നിൽ ഇന്ത്യ അഭിമാനമെന്ന് വാനോളം ഉയർന്നു നിൽക്കുന്നുവെന്ന് നടിക്കുമ്പോഴും ഇന്ത്യയുടെ ദയനീയ മുഖമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും വിമർശകർ ഉന്നയിയിച്ചു. വൈറൽ വീഡിയോ കാണാം 👇

വീഡിയോ 1

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!