ഇഖാമ ഫോട്ടോ അബ്‌ശിറിലൂടെ മാറ്റാം, ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ?; നിർദ്ദേശങ്ങളുമായി ജവാസാത്ത്

malayalampress
2 Min Read

റിയാദ്: സഊദിയിലെ പ്രവാസികൾക്ക് തങ്ങളുടെ ഇഖാമയിലെ ഫോട്ടോ അബ്‌ശിർ ആപ്പ് വഴി അപ്‌ഡേറ്റ് ചെയ്യാനാകുമെന്ന് സഊദി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ചില നിബന്ധനകളും മറ്റും പാലിച്ചാണ് തങ്ങളുടെ ഫോട്ടോകൾ അബ്ഷിർ ആപ്പിലൂടെ പുതുക്കാനാകുക. ഇതിനായി കർശന വ്യവസ്ഥകളും മാനദണ്ഡങ്ങളും ജവാസാത്ത് പുറപ്പെടുവിച്ചിട്ടുണ്ട്.

അബ്‌ശിർ ആപ്പ് വഴി ഫോട്ടോ എടുത്ത് അപേക്ഷ ഉറപ്പുവരുത്തിയ ശേഷം, മൂന്ന് മിനിറ്റിനകം ‘നഫാദ്’ (Nafath) ആപ്പിലേക്ക് മാറി മറ്റൊരു വെരിഫിക്കേഷൻ ഫോട്ടോ കൂടി എടുത്ത് ബയോമെട്രിക് പരിശോധന പൂർത്തിയാക്കിയാണ് ഫോട്ടോ മാറ്റം നടപടികൾ പൂർത്തിയാക്കേണ്ടതെന്ന് ജസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.

ഫോട്ടോകൾ reject ആകാനുള്ള കാരണങ്ങൾ

  • ഫോട്ടോകളിൽ നിഴലുകൾ വീഴുക
  • അമിതമായ വെളിച്ചം
  • ക്യാമറയുടെ ഫ്ലാഷ് കാരണം കണ്ണുകളിൽ ചുവപ്പ് നിറം വരിക

ഈ പിഴവുകളുണ്ടായാൽ അപേക്ഷ അയോഗ്യമാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിച്ചുള്ള ഫോട്ടോകൾ മാത്രമേ അപ്‌ഡേഷനായി സമർപ്പിക്കാവൂ.

ഫോട്ടോ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • ഫോട്ടോയുടെ ബാക്ക്ഗ്രൗണ്ട് പൂർണ്ണമായും വെള്ളയായിരിക്കണം.
  • തല ചരിക്കാതെ മുഖം ക്യാമറയ്ക്ക് നേരെയായിരിക്കണം.
  • കണ്ണട, കളർ കോൺടാക്റ്റ് ലെൻസുകൾ എന്നിവ ധരിക്കരുത്
  • പുരുഷന്മാർ ‘ഷെമാഗ്’ (Shemagh) ധരിക്കാനോ തല മറയ്ക്കാനോ പാടില്ല. തൊപ്പി, മറ്റ് ശിരോവസ്ത്രങ്ങളോ ധരിക്കരുത്.
  • കണ്ണുകൾ അടഞ്ഞിരിക്കരുത്
  • വായ തുറന്ന് പല്ലുകൾ കാണിക്കുന്ന രീതിയിൽ ചിരിക്കരുത്.
  • മുഖത്തെ അടയാളങ്ങൾ മറയ്ക്കുന്ന തരത്തിലുള്ള എഡിറ്റിംഗോ ബ്ലറിംഗോ അരുത്.

അബ്‌ഷീർ നിബന്ധകൾ

മുകളിലുള്ള ഫോട്ടോ നിബന്ധനകൾക്ക് പുറമെ അബ്ഷിർ നിബന്ധനകൾ

  • വ്യക്തി സഊദി അറേബ്യയിൽ  ഉണ്ടായിരിക്കണം
  • ഹുറൂബ് (absent from work) രേഖപ്പെടുത്തിയിട്ടുണ്ടാകാൻ പാടില്ല.
  • റെസിഡന്റ് ഐഡിയിലെ ഫോട്ടോ ഒരു ഗ്രിഗോറിയൻ കലണ്ടർ വർഷത്തിൽ ഒരിക്കൽ മാത്രമേ പുതുക്കാൻ കഴിയൂ.
  • റെസിഡന്റ് ഐഡി നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടാകാൻ പാടില്ല.
  • ഗുണഭോക്താവിന് സാധുതയുള്ള ‘ഫൈനൽ എക്സിറ്റ് വിസ’ (final exit visa) ഉണ്ടായിരിക്കാൻ പാടില്ല.
  • സേവന ഫീസ് പൂർണ്ണമായും അടച്ചിരിക്കണം.
  • അപേക്ഷ സമർപ്പിച്ച ശേഷം, ‘NAFATH’ ആപ്പ് വഴി നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.

ഫീസ് ഘടന 

വർഷത്തിൽ ഒരു തവണ മാത്രമാണ് ഫോട്ടോ മാറ്റാനുള്ള അവസരം ഉണ്ടാകൂ എങ്കിലും വൻ ഫീസാണ് ഇതിന് നൽക്കേണ്ടത്. 130 റിയാൽ ഫീസും 19.50 വാറ്റും ഉൾപ്പെടെ 149.50 റിയാൽ അടച്ചാൽ മാത്രമേ ഫോട്ടോ അപ്ഡേറ്റ് ചെയ്യാൻ സാധിക്കൂ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!