96-ാമത് ദേശീയ ദിനം: സഊദിയിൽ പൊതു അവധി പ്രഖ്യാപിച്ചു

malayalampress
0 Min Read

റിയാദ്: സഊദി അറേബ്യയുടെ 96-ാമത് ദേശീയ ദിനം പ്രമാണിച്ചു സെപ്റ്റംബർ 23ന് ബുധനാഴ്ച പൊതു-സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിലെ മുഴുവൻ ജീവനക്കാർക്കും അവധി ബാധകമായിരിക്കും.

1932ൽ കിംഗ് അബ്ദുൽ അസീസിന് കീഴിൽ രാജ്യം ഏകീകരിക്കപ്പെട്ടതിന്റെ പ്രതീകമായാണ് സഊദി ദേശീയ ദിനം ആഘോഷിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി സഊദി വ്യോമസേനയുടെയും നാവികസേനയുടെയും നേതൃത്വത്തിൽ ആകാശത്തും കടലിലും വൻ അഭ്യാസപ്രകടനങ്ങൾ അരങ്ങേറും. ഇതിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്.

വിവിധ നഗരങ്ങളിൽ എയർ ഷോ,  കുതിരപ്പന്തയം, തത്സമയ സംഗീത കച്ചേരികളും ഉൾപ്പെടെയുള്ള വിനോദപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.

 

 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!