സഊദിയിലെ ദമാമിൽ മലയാളികള്‍ തമ്മില്‍ വാക്കു തര്‍ക്കം, കുത്ത്; കൊല്ലം സ്വദേശിക്ക് കുത്തേറ്റു

malayalampress
1 Min Read
  • ഇരുവരും വർഷങ്ങളായി ഒരേ റൂമിൽ കഴിയുന്നവർ

ദമാം: സഊദിയിലെ ദമാമിൽ മലയാളികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾക്ക് കുത്തേറ്റു. കൊല്ലം സ്വദേശിക്കാണ് പരിക്കേറ്റത്. എറണാകുളം മുവാറ്റുപുഴ സ്വദേശിയാണ് കുത്തിപരിക്കേല്‍പ്പിച്ചത്. പരിക്കേറ്റയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കിഴക്കൻ സഊദിയിലെ ഖത്തീഫില്‍ ആണ് സംഭവം. ഇവിടെ ഹൗ സ് ഡ്രവറായി ജോലിചെയ്തു വരികയായിരുന്ന ഇരുവരും.  കുത്തിപരിക്കേല്‍പ്പിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സഹോദരങ്ങളായ സ്പോണ്‍സര്‍മാരുടെ ഹൗസ് ഡ്രൈവര്‍മാരാണ് ഇരുവരും.

വര്‍ഷങ്ങളായി ഒരുമിച്ച് ഒരു റൂമിലാണ് ഇരുവരും താമസിച്ചിരുന്നത്. റൂമില്‍ വെച്ചുണ്ടായ വാക്ക് തര്‍ക്കത്തിനൊടുവിലാണ് സംഭവം നടന്നത്. ബഹളം കെട്ടെത്തിയ സ്പോണ്‍സറാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ച് പോലീസിന് കൈമാറിയത്.

ചികിത്സയില്‍ കഴിയുന്നയാള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അതികൃതര്‍ അറിയിച്ചു. മുവാറ്റുപുഴ സ്വദേശി അച്ഛന്‍ മരണപ്പെട്ടത്തിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് നാട്ടില്‍ പോയി തിരിച്ചെത്തിയത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!