കൊച്ചി: എറണാകുളം പാതാളത്ത് മോഷണശ്രമം തടയുന്നതിനിടെ ഗൃഹനാഥന്റെ വിരൽകടിച്ചെടുത്ത് മോഷ്ടാവ് രക്ഷപെട്ടു. വ്യാഴം രാത്രി ഏഴരയോടെയാണ് സംഭവം. കേച്ചേരി വീട്ടിൽ സലീമിനാണ് പരിക്കേറ്റത്.
സലീമിന്റെ മകന്റെ ഭാര്യ വീടിനടുത്തുള്ള പൊതുപൈപ്പിൽനിന്ന് വെള്ളമെടുക്കാൻ പോയപ്പോൾ ഇവരുടെ മാലപൊട്ടിച്ചുകൊണ്ട് മോഷ്ടാവ് കടന്നുകളയാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിക്കവെ സലീമിന്റെ തള്ളവിരല്‍ കടിച്ചെടുത്ത് മോഷ്ടാവ് രക്ഷപെട്ട് ഓടി. വീടിന് സമീപത്തുനിന്ന് വിരല്‍ കണ്ടെടുത്തു.
സലിം ചികിത്സയിലാണ്. അറ്റുപോയ വിരൽ തുന്നിച്ചേർക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തി. ഇതരസംസ്ഥാന തൊഴിലാളിയാണ് അക്രമിയെന്നാണ് സൂചന. മോഷ്ടാവിനെ പിടികൂടാൻ പൊലീസ് തെരച്ചിൽ ഊർജിതമാക്കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
