റിയാദ്: കാസർകോട് സ്വദേശിനിയായ മലയാളി നഴ്‌സ് റിയാദിൽ മരിച്ചു. ബെരിക്കുളം, പരപ്പ, വെള്ളരിക്കുണ്ട് സ്വദേശിനി ചിപ്പി രതീഷ് (35) ആണ് മരിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കിൽ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു.
പരേതനായ കരിപ്പടക്കത്ത് മധുവിന്റെയും സീതയുടെയും മകളാണ്. ഭർത്താവ് രതീഷ് സൗത്ത് ആഫ്രിക്കയിലാണ് ജോലി ചെയ്യുന്നത്. മക്കൾ: അനുനന്ദ കെ രതീഷ് (പ്ലസ് വൺ), ദിവ്യ രതീഷ് (മൂന്നാം ക്ലാസ്).
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
