ജിദ്ദയിൽ മുവാറ്റുപുഴ പ്രവാസി കൂട്ടായ്മ രൂപീകരിച്ചു; “ഒരുമയുടെ ഓണം, സൗഹൃദത്തിന്റെ കൂട്ടായ്മ”, ഓണവിരുന്നും ഗാനമേളയും ശ്രദ്ധേയമായി

malayalampress
1 Min Read

ജിദ്ദ: പ്രവാസഭൂമിയിൽ മുവാറ്റുപുഴയിലും, പരിസര പ്രദേശങ്ങളിലും ഉള്ളവരുടെ സൗഹൃദവും കൂട്ടായ്മയും കൂടുതൽ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ രൂപം കൊടുത്ത മുവാറ്റുപുഴ പ്രവാസി കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഓണവിരുന്നും ഗാനമേളയും വിവിധ പരിപാടികളും ശ്രദ്ധേയമായി.

ഓണത്തിന്റെ പാരമ്പര്യവും, മുവാറ്റുപുഴക്കാരുടെ സ്നേഹവും സൗഹൃദവും ഒത്തുചേർന്ന ആഘോഷത്തിൽ കൂട്ടായ്മയിലെ അംഗങ്ങളും കുടുംബാംഗങ്ങളും, പങ്കെടുത്തു. പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും നാട്ടിലെ ഓണത്തിന്റെ ഓർമകൾ പങ്കുവെച്ച് ഒരുമയുടെ സന്ദേശമുയർത്തിയ പരിപാടി ആഘോഷാന്തരീക്ഷത്തിലായിരുന്നു.

പരിപാടിയിൽ MA ഫൈസൽ അബൂബക്കർ അധ്യക്ഷത വഹിച്ചു. ജബ്ബാർ കാവാട്ട്, ജാബിർ മടിയൂർ, ഫിറോസ് മുളവൂർ, സജിൻ അലി കാവാട്ട്, സഫറുള്ള നെല്ലിക്കുഴി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അനസ് ബാവ സ്വാഗതവും നാസർ നെല്ലിക്കുഴി നന്ദി പറഞ്ഞു.

നൂഹ് ബീമാപ്പള്ളിയും, രമ്യ ബ്രൂസും ചേർന്ന് അവതരിപ്പിച്ച ഗാനമേള ആഘോഷത്തിന് മാറ്റുകൂട്ടി. ഗാനമേളയ്ക്കുശേഷം ഓണവിരുന്നും സംഘടിപ്പിച്ചിരുന്നു.

പുതിയ ഭാരവാഹികൾ

ജബ്ബാർ കാവാട്ട് (രക്ഷാധികാരി), MA ഫൈസൽ അബൂബക്കർ (പ്രസിഡന്റ്), സജിൻ അലി കാവാട്ട്, സിദ്ധിക്ക് മരങ്ങാട്ട് (വൈസ് പ്രസിഡന്റുമാർ), ഷൈറജ് പുല്ലാന്തി കുഴുമ്പിൽ (സെക്രട്ടറി), സിയാദ് ചെളികണ്ടത്തിൽ, ഫിറോസ് മുളവൂർ (ജേ: സെക്രട്ടറിമാർ), നാസർ നെല്ലിക്കുഴി (ട്രഷറർ), എക്സിക്യൂട്ടീവ് അംഗങ്ങൾ: ജാബിർ മടിയൂർ, സഫറുള്ള നെല്ലിക്കുഴി, അനസ് ബാവ, മൈതിൻ ഇ .എം, അജിലാൻ എ. റഹീം, മൊയ്തീൻ പുഞ്ചേരി, അൻഫൽ ബഷീർ അടൂപറമ്പ്.

ജിദ്ദയിലെ മുവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലും ഉള്ള പ്രവാസി മലയാളികൾക്കിടയിൽ പരസ്പര സഹകരണവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്നതിനായി കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന് നേതൃത്വം മുൻഗണന നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!