റിയാദ്: പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആവശ്യമായ നോര്‍ക്ക ഐ ഡി, നോര്‍ക്ക കെയര്‍ പ്ലസ് എന്നിവയില്‍ അംഗമാവാന്‍ പ്രവാസികളെ സഹായിക്കുന്നതിനായി റിയാദ് കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ഹെല്പ് ഡെസ്ക് ഒരുക്കുന്നു. സെപ്റ്റംബര്‍ 4 വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 വരെ ഹെല്പ് ഡെസ്ക് പ്രവർത്തിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നോര്‍ക്ക ഐ ഡി, നോര്‍ക്ക കെയര്‍ പ്ലസ് എന്നിവയില്‍ അംഗമാവാന്‍ ആവശ്യമായ രേഖകളുമായി വന്ന് പ്രസ്തുത സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് റിയാദ് കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി. പി മുസ്തഫ, ജനറല്‍ സെക്രട്ടറി ഷുഐബ് പനങ്ങാങ്ങര എന്നിവര്‍ അഭ്യര്‍ഥിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
