രൂപമാറ്റം വരുത്തിയ ഥാറിന് അരലക്ഷം പിഴ; രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

News Desk
0 Min Read

അടൂ‍ർ: അടൂരിൽ രൂപമാറ്റം വരുത്തിയ ജീപ്പിന് 50,000 രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. കുളനട സ്വദേശി അമൽ വിദ്വാന്റെ ഉടമസ്ഥതയിലുള്ള ഥാർ ജീപ്പിനാണ് പിഴയിട്ടത്.

വാഹനത്തിൽ വരുത്തിയ ഓരോ രൂപമാറ്റത്തിനും 5,000 രൂപ വെച്ചാണ് പിഴ ഈടാക്കിയിരിക്കുന്നത്. വാഹനങ്ങളിൽ അനധികൃതമായി രൂപമാറ്റം വരുത്തുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ് MVD കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.

നോട്ടീസ് കൈപ്പറ്റി ഏഴ് ദിവസത്തിനുള്ളിൽ പിഴയടച്ച് വാഹനം പരിശോധനയ്ക്കായി ഹാജരാക്കണമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചു. ഈ നിർദേശം പാലിച്ചില്ലെങ്കിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുമെന്നും മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!