മക്ക: വ്യക്തിപരമായ തർക്കത്തെ തുടർന്ന് കൊലപാതകം നടത്തിയ കേസിൽ മക്ക പ്രവിശ്യയിൽ അഞ്ചുപേർ അറസ്റ്റിൽ. റനിയ ഗവർണറേറ്റിൽ നടന്ന കൊലപാതകത്തിൽ അഞ്ച് എത്യോപ്യൻ പൗരന്മാരെയാണ് മക്ക പ്രവിശ്യ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികൾ തമ്മിലുള്ള വ്യക്തിപരമായ തർക്കം സംഘർഷത്തിലേക്ക് നീങ്ങുകയും കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തതായാണ് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. പ്രതികൾക്കെതിരെ പ്രാഥമിക നിയമ നടപടികൾ സ്വീകരിച്ചിരിക്കുകയാണ്. കൂടുതൽ നടപടികൾക്കായി മക്ക പ്രവിശ്യാ പൊലീസ് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
