റിയാദ്: റിയാദിലെ സുലൈയിൽ മലയാളി ഡ്രൈവറെ ആക്രമിച്ച് കവർച്ചാ സംഘം കാർ കവർന്നതായി പരാതി. ബത്ഹയിൽ നിന്ന് ട്രിപ് വിളിച്ചുകൊണ്ടുപോയ സംഘമാണ് മലയാളി ഡ്രൈവറായ ശമീറിനെ ആക്രമിച്ച് കാറുമായി കടന്നുകളഞ്ഞത്. സുലൈയിലെ ഇസ്തംബൂൾ സ്ട്രീറ്റിലെ ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് ശമീറിനെ മർദ്ദിച്ച് പുറത്തിറക്കി പണവും മൊബൈൽ ഫോണും കൈക്കലാക്കിയ സംഘം കാറുമായി കടന്നുകളയുകയായിരുന്നു. ശമീറിന് പരിക്കുണ്ട്. 2058 നമ്പറിലുള്ള കാർ കണ്ടുകിട്ടുന്നവർ 0539009865 നമ്പറിൽ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്രൈവർ പോലീസിൽ പരാതി നൽകി.
malayalam news
৫
അതേസമയം ഇത്തരം വാഹനമോഷണം നേരത്തെയും റിപ്പോർട്ട് ചെയ്തിരുന്നു. വിദേശികളായ ടാക്‌സി ഡ്രൈവർമാരെ കേന്ദ്രീകരിച്ചാണ് ഈ കൊള്ള സംഘം പ്രവർത്തിക്കുന്നത്. നേരത്തെ മറ്റൊരു മലയാളിയെ ശുമൈസിയിലേക്കെന്ന് പറഞ്ഞ് ഒരാൾ ട്രിപ്പ് വിളിക്കുകയും പിന്നീട് അവിടെ നിന്ന് ഏതാനും ബംഗാളികൾ കാറിൽ കയറി അൽഖർജ് റോഡിലേക്ക് പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അസീസിയ ഭാഗത്ത് വെച്ച് ഡ്രൈവറെ ആക്രമിക്കുകയും പണവും മൊബൈൽ ഫോണും കൈക്കലാക്കി കാറുമായി കടന്നുകളയുകയുമായിരുന്നു. ഡ്രൈവർ പിന്നീട് അസീസിയ പോലീസിൽ പരാതി നൽകി. ഇതനുസരിച്ച് കേസ് കോടതിയിലെത്തി.
ഇവരിലെ ഒരു ബംഗാളിയെ ആറുമാസത്തിന് ശേഷം കാറുമായി പോലീസ് പിടികൂടി അറസ്റ്റ് ചെയ്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്‌തു. കേസ് കോടതിയിലെത്തിയപ്പോൾ പിടിയിലായ ബംഗാളി പറഞ്ഞത് കാറുടമ കാർ നന്നാക്കാൻ വർക്ക്ഷോപ്പിൽ കൊണ്ടുവരികയായിരുന്നുവെന്നും ആറു മസമായിട്ടും തിരിച്ചുകൊണ്ടുപോയില്ലെന്നുമാണ്. അതിന് അയാൾ രണ്ട് സാക്ഷികളെ കൂടി ഹാജറാക്കി. അവസാനം വിധി ബംഗാളിക്ക് അനുകൂലമാവുകയായിരുന്നു. ട്രിപ് പോകുമ്പോൾ ഡ്രൈവർമാർ ശ്രദ്ധിക്കണമെന്നും സംശയമുള്ളവരുടെ കൂടെ പോകുമ്പോൾ ജാഗ്രത പാലിക്കണമെന്നും സാമൂഹിക പ്രവർത്തകർ ആവിശ്യപെട്ടു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
