പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി: ബാറുടമയ്‌ക്കെതിരെ കേസ്

News Desk
0 Min Read

തൃശൂർ: പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ കേസെടുത്തു. തൃശൂർ മണ്ണുത്തി മയൂര ബാറിലാണ് 17-കാരന് മദ്യം നൽകിയത്. സംഭവത്തിൽ മണ്ണുത്തി പോലീസാണ് കേസെടുത്തിരിക്കുന്നത്.

മയൂര ബാറിൽ വെച്ച് പ്രായപൂർത്തിയാകാത്ത 17-കാരൻ അടിപിടിയുണ്ടാക്കുകയായിരുന്നു. തുടന്ന് പോലീസ് ഇയാളെ പിടികൂടി പരിശോധിച്ചപ്പോഴാണ് 17 വയസ്സ് മാത്രമാണ് പ്രായമെന്ന് തിരിച്ചറിഞ്ഞത്. ഇതേതുടർന്ന് കുട്ടിയുടെ അമ്മയും പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് പോലീസ് കടന്നിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!