‘പ്രത്യയശാസ്ത്ര ശാഠ്യം പാർട്ടി ക്ലാസുകളിൽ മതി’; സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം സംഘടനകൾ

News Desk
0 Min Read

മലപ്പുറം: സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം സമസ്ത സംഘടനകൾ. പ്രത്യയശാസ്ത്ര ശാഠ്യം പാർട്ടി ക്ലാസുകളിൽ മതിയെന്ന് എസ്എസ്എഫ് പറഞ്ഞു. പൊതുസമൂഹത്തിന് ഇടതുപക്ഷത്തിലുള്ള പ്രതീക്ഷ, കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള സമ്മതിയല്ല.

ലോകമെമ്പാടും പരാജയപ്പെട്ട് ചരിത്രത്തിൻറെ ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവർ വിശ്വാസികളുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടാൻ വരേണ്ടതില്ലെന്ന് എസ്‍വൈഎസ് മുന്നറിയിപ്പ് നൽകി. ഇത്തരം നിലപാടുകൾ ബാക്കി കൂടെ ഇല്ലാതാക്കാനാണ് ഉപകരിക്കുക. വിശ്വാസി സമൂഹത്തിന്റെ ആചാര മര്യാദകൾക്ക് നേരെ കപട പുരോഗമനത്തിന്റെ ക്ലാസ് എടുക്കാൻ വരുന്ന പാർട്ടി നേതാക്കളുടെ ഇരട്ടത്താപ്പ് ദാരിദ്ര്യവും പരിഹാസ്യവും ആണെന്നും എസ്‍വൈഎസ് വിമർശിച്ചു. കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഉണ്ടായ സിപിഎം നേതാക്കളുടെ വിമർശനത്തിന് പിന്നാലെയാണ് വിമർശനം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!