നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു; 579 കടന്നു

News Desk
1 Min Read

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം വർധിക്കുന്നത് മിനിറ്റുകൾക്കുള്ളിൽ. ഇന്ന് മരണം സ്ഥിരീകരിച്ചവരുടെ എണ്ണം 579 ആയി ഉയർന്നു. 1,468 പേരെയാണ് കണ്ടെത്താനുള്ളത്.

ഭോടെ കോസി നദിയിൽ പ്രളയത്തെത്തുടർന്ന് പുതുതായി ഒരു മൺതിട്ട രൂപപ്പെട്ടിട്ടുണ്ട്. ഇത് ഉടൻ തന്നെ ഒലിച്ചുപോകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. ഈ മൺതിട്ട ഒലിച്ചുപോകുന്നതോടെ നദിയിലെ ജലനിരപ്പ് ഉയരാനും വീണ്ടും ഒരു പ്രളയം ഉണ്ടാകാനും സാധ്യതയുണ്ട്.

മേഖലയിൽ അതീവജാഗ്രതാനിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. നദിക്കരയിലുള്ള മുഴുവൻ പേരെയും മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുകഴിഞ്ഞു. നിലവിലെ മരണനിരക്ക് തന്നെ സ്ഥിരീകരിക്കാൻ സാധിക്കാതിരിക്കുന്ന സാഹചര്യത്തിൽ ഇനിയൊരു പ്രളയം കൂടി ഉണ്ടായാൽ എങ്ങനെ രക്ഷാപ്രവർത്തനം നടത്തും എന്ന ആശങ്കയിലാണ് സർക്കാർ.

ടിബറ്റിലും സമാനമായ രീതിയിൽ തന്നെ പ്രളയം ബാധിച്ചിട്ടുണ്ട്. 500 ലധികം പേരെയാണ് കാണാനില്ലാത്തത്. റോഡുകളും പാലങ്ങളും പൂർണമായും തകരുകയും ഗ്രാമങ്ങൾ ഒലിച്ചുപോകുകയും ചെയ്തതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!