ഓളപ്പരപ്പിൽ ആവേശം കൊട്ടിക്കയറുന്ന പുന്നമടയിലെ ജലപ്പൂരത്തിന് ആവേശത്തുടക്കം. രാവിലെ 11 മണിയോടെ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളോടെയാണ് 72ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കമായത്. മുഖ്യമന്ത്രി വി.ഡി. സതീശൻ ജലമേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ മുഖ്യാതിഥിയായി. അതിനുശേഷമാണ് ചുണ്ടന് വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍. തുടര്‍ന്ന് ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങള്‍. അവസാനമാണ് ചുണ്ടന് വള്ളങ്ങള്‍ പോരിനിറങ്ങുക. ഇക്കുറി 21 ചുണ്ടന് വള്ളങ്ങളാണ് മത്സരിക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
