ഓണം: മലയാളികളെ നെഞ്ചിൽ തീ കോരിയിട്ട് ടിക്കറ്റ് കൊള്ള

News Desk
1 Min Read

മലപ്പുറം: ഓണമാഘോഷിക്കാനെത്തിയ ഗൾഫ് പ്രവാസികളുടെയും അയൽസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളുടെയും നെഞ്ചിൽ തീ കോരിയിട്ട് ടിക്കറ്റ് കൊള്ള. വിമാനക്കമ്പനികളും സ്വകാര്യ ബസ് ഓപ്പറേറ്റർമാരും പലയിരട്ടി നിരക്കാണ് ഈടാക്കുന്നത്.

ഗൾഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയിലധികം വർദ്ധിപ്പിച്ചിട്ടുണ്ട്. കൃത്യസമയത്ത് തിരിച്ചെത്തിയില്ലെങ്കിൽ ജോലിയെ ബാധിക്കുമെന്ന പ്രവാസികളുടെ അവസ്ഥ വിമാനകമ്പനികൾ മുതലെടുക്കുന്നു. കുടുംബസമേതം മടങ്ങേണ്ട പ്രവാസികളുടെ യാത്ര പ്രതിസന്ധിയിലായിട്ടുണ്ട്. നാലംഗങ്ങളുള്ള ഒരുകുടുംബത്തിന് ദുബായിലേക്ക് മടങ്ങാൻ മൂന്നുലക്ഷം രൂപയിലധികം വേണ്ടിവരും. പശ്ചിമേഷ്യയിലെ സുരക്ഷാ ആശങ്കകളെ തുടർന്ന് സർവീസുകൾ

പുലിക്കളിക്ക് കൂടുതൽ സാമ്പത്തിക സഹായം നൽകും: മന്ത്രി വിഷ്ണുനാഥ്
വെട്ടിക്കുറച്ചതും യാത്രാദൈർഘ്യം കൂടിയതുമാണ് നിരക്ക് വർദ്ധനവിന് കാരണമായി വിമാന കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്.

തിരുവോണ ദിവസമായ ആഗസ്റ്റ് 26ന് ദുബായിൽ നിന്ന് കൊച്ചിയിലേക്ക് എയർഅറേബ്യയിൽ 10,344 രൂപ, ഇൻഡിഗോയിൽ 11,673, ഇത്തിഹാദിൽ 12,376 എന്നിങ്ങനെയാണ് നിരക്ക്. എന്നാൽ അതേദിവസം കൊച്ചിയിൽ നിന്ന് ദുബായിലേക്ക് മടങ്ങാൻ എമിറേറ്റ്സിന് 82,500, ഫ്‌ളൈദുബായ് 68,900, എയർഅറേബ്യ 64,500, ഇൻഡിഗോ 59,900, എയർ ഇന്ത്യ എക്സ്പ്രസ് 58,500 എന്നിങ്ങനെയാണ് ഈടാക്കുന്നത്. ഈ സമയത്ത് കേരളത്തിലേക്ക് യാത്രക്കാർ കുറവായതുകൊണ്ടാണ് നിരക്ക് കുറച്ചത്.

യാത്രാനിരക്ക് 26 മുതൽ 29 :

(എയർ ഇന്ത്യ എക്സ് പ്രസ്)​റൂട്ട്……………………………………….നിരക്ക്കോഴിക്കോട്-ദുബായ്…………….43,​000-72,​000കൊച്ചി-ദുബായ്…………………….44,​500-73,300കണ്ണൂർ- ദുബായ്…………………….48,500 -66,000തിരുവനന്തപുരം-ദുബായ്……..46,​500-65,​000കോഴിക്കോട്-ജിദ്ദ…………………..42,200-66,900കോഴിക്കോട്-ദോഹ…………….. 50,478-52,751കൊച്ചി-അബൂദാബി………………30,​000-47,​600തിരുവനന്തപുരം-അബൂദാബി..38,​500-47,​500കോഴിക്കോട്-അബൂദാബി……….35,​500-42,​500കൊച്ചി-റിയാദ്…………………………32,​500-36,​000തിരുവന്തപുരം-റിയാദ്……………..46,​000-50,​000കോഴിക്കോട്-ജിദ്ദ………………………65,​000-67000(എയർഇന്ത്യയേക്കാൾ 10,​000 രൂപയിലധികം കൂടുതലാണ് വിദേശ വിമാനങ്ങളിൽ)​നിരത്തിലും കൊള്ളതിരുവോണത്തിന് പിറ്റേന്ന് കേരളത്തിൽ നിന്ന് ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് ട്രെയിനിൽ കൺഫേം ടിക്കറ്റുകൾ ലഭ്യമല്ലാത്ത സാഹചര്യം മുതലെടുത്താണ് സ്വകാര്യ ബസുകൾ നിരക്ക് കുത്തനെ കൂട്ടിയത്. സാധാരണ 1200-1600 രൂപ ഈടാക്കുന്ന എറണാകുളം- ബംഗളൂരു റൂട്ടിൽ ഈ മാസം 26ന് 2700 മുതൽ 3200 രൂപ വരെ നൽകണംഎ.സി സ്ലീപ്പർ നിരക്ക്തിരുവനന്തപുരം-ബംഗളൂരു………………….. 2300- 3300കോഴിക്കോട്-ബംഗളൂരു…………………………..1600-2100തിരുവനന്തപുരം-ചെന്നൈ………………………2700-3000കൊച്ചി- ചെന്നൈ……………………………………..2700-3500

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article