ഗതാഗത നിയമലംഘനത്തിനുള്ള പിഴകൾ അടക്കാൻ വൈകണ്ട: ഈ രാജ്യത്ത്​ നിങ്ങൾ അഴിക്കുള്ളിലായേക്കും

News Desk
1 Min Read

കുവൈത്ത്​ സിറ്റി: ഗതാഗത നിയമലംഘനത്തിനുള്ള പിഴകൾ അടക്കാൻ വൈകിയാൽ ജയിലിൽ ആകാൻ വരെ സാധ്യതയുണ്ടെന്ന്​ മുന്നറിയിപ്പ്​. കുവൈത്തിലാണ്​ ഗതാഗത നിയമലംഘനത്തിന്​ ജയിൽ ശിക്ഷ വരെ ലഭിക്കാൻ സാധ്യതയുണ്ടെന്ന്​ വ്യക്​തമാക്കി ആഭ്യന്തര മ​ന്ത്രാലയം മുന്നറിയിപ്പ്​ നൽകിയത്​.

സമയത്ത്​ തന്നെ പിഴകൾ അടക്കണമെന്നും നിർദേശിച്ചു. ഗതാഗത നിയമലംഘന പിഴകൾ അടക്കാൻ വൈകിയാൽ അധികൃതർ ​കേസുകൾ ട്രാഫിക്​ കോടതിക്ക്​ കൈമാറും. പിഴത്തുക ഉയരാനും ജയിൽ ശിക്ഷയിലേക്ക്​ മാറ്റാനും വരെ സാധ്യതയുണ്ട്​.

പിഴത്തുക ഉയർത്താനും തടവു ശിക്ഷ വിധിക്കാനും ഗതാഗത നിയമം അനുസരിച്ച്​ അനുവദിക്കുന്നുണ്ട്​. നിയമലംഘനത്തിന്‍റെ സ്വഭാവം അനുസരിച്ചാണ്​ ശിക്ഷ വർധിപ്പിക്കുക. മറ്റ്​ ഭരണ നിർവഹണ നടപടികളും സ്വീകരിക്കാം. ഈ സാഹചര്യത്തിലാണ്​ പിഴ ഒടുക്കാതെ തുടരുന്നത്​ വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും പ്രയാസം സൃഷ്​ടിക്കുക. സഹൽ ആപ്പ്​ വഴിയും കമ്മ്യൂണിക്കേഷൻസ്​ മന്ത്രാലയത്തിന്‍റെ വെബ്​സൈറ്റിലൂടെയും പിഴ ഒടുക്കാനുള്ള അവസരമുണ്ട്​.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article