‘കുട്ടി സഖാവ്’ ഇൻസ്റ്റഗ്രാം അക്കൗണ്ട് സസ്പെൻഡ് ചെയ്തതിൽ മെറ്റ വ്യക്തമായ വിശദീകരണം നൽകണം: മുഹമ്മദ് റിയാസ് എംഎൽഎ
- 24 മണിക്കൂറിനകം രണ്ട് മില്യണ്‍ വ്യൂസ് വീഡിയോക്ക് ലഭിച്ചിരുന്നു
കോഴിക്കോട്: ഇന്‍സ്റ്റാഗ്രാമിലെ കുട്ടി വൈറല്‍ താരം മുഹമ്മദ് സിയാന്റെ അക്കൗണ്ടും പൂട്ടി മെറ്റ. വൈറല്‍ ‘കുട്ടി സഖാവ്’ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും പൂട്ടിച്ച് മെറ്റ. ഇന്‍സ്റ്റഗ്രാമില്‍ കുട്ടി സഖാക്കളെ പരിചയപ്പെടുത്തുന്ന വീഡിയോ ചെയ്തതിന് പിന്നാലെയാണ് അക്കൗണ്ട് പൂട്ടിയത്. വീഡിയോയ്ക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് എംഎല്‍എ തുടങ്ങിയ നേതാക്കള്‍ കമന്റ് ഇട്ടിരുന്നു. 24 മണിക്കൂറിനകം രണ്ട് മില്യണ്‍ വ്യൂസ് വീഡിയോക്ക് ലഭിച്ചിരുന്നു. അക്കൗണ്ട് തിരിച്ചു കിട്ടാന്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
അതേസമയം ഇന്‍സ്റ്റ അക്കൗണ്ട് പൂട്ടിച്ചതില്‍ സങ്കടമില്ലെന്ന് സിയാന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. നമ്മുടെ മനസിലാണ് ചെങ്കൊടിയെന്നും ഇനിയും വീഡിയോ ഇറക്കുമെന്നും സിയാന്‍ പറഞ്ഞു. നല്ല റീച്ച് കിട്ടിയ പേജാണ് മെറ്റ നീക്കിയതെന്ന് സിയാന്റെ പിതാവും പ്രതികരിച്ചു. പിണറായി വിജയന്‍ അടക്കം വീഡിയോക്ക് കമന്റിട്ടെന്നും വിഷയം സൂചിപ്പിച്ച് മെറ്റയ്ക്ക് മെയില്‍ അയച്ചിട്ടുണ്ടെന്നും സിയാന്റെ പിതാവ് പറഞ്ഞു.
അടുത്തിടെ നിരവധി വാര്‍ത്തകളും പേജുകളും മെറ്റ നീക്കം ചെയ്യുന്നുണ്ട്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ നിരവധി കാര്‍ഡുകളാണ് മെറ്റ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തത്. മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പരാമര്‍ശിക്കുന്നതും വിമര്‍ശിക്കുന്നതുമായ വാര്‍ത്തകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിന്നും തുടര്‍ച്ചയായി മെറ്റ നീക്കിയത്. റിപ്പോര്‍ട്ടറിന്റേത് മാത്രമായി മുപ്പതോളം വാര്‍ത്താകാര്‍ഡുകള്‍ മെറ്റ നീക്കിയിരുന്നു.
അതിനിടെ പോസ്റ്റുകള്‍ നീക്കിയതില്‍ കേരള പൊലീസ് മെറ്റയോട് വിവരം തേടി. ഫേസ്ബുക്ക് പോസ്റ്റുകള്‍ മെറ്റ നീക്കിയതില്‍ തനിക്ക് പങ്കില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ വിമര്‍ശന സ്വഭാവമുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടാറില്ലെന്ന് പൊലീസും വ്യക്തമാക്കി. തന്റെ ഓഫീസിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജായ ‘CMO Kerala’ ലഭ്യമാക്കിത്തരണം എന്നകാര്യം മാത്രമാണ് ഇതുവരെ മെറ്റയോട് ആവശ്യപ്പെട്ടത്. റിക്വസ്റ്റ് നല്‍കിയിട്ട് രണ്ടു മാസമായെന്നും എന്നാല്‍ മെറ്റ ഇതുവരെ അത് ശരിയാക്കി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. താന്‍ പറഞ്ഞിട്ടാണ് മെറ്റ ഇതെല്ലാം റിമൂവ് ചെയ്യുന്നത് എന്നുപറഞ്ഞാല്‍ വിശ്വസിക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.
‘കുട്ടി സഖാവ്’ ഇൻസ്റ്റഗ്രാം അക്കൗണ്ട് സസ്പെൻഡ് ചെയ്തതിൽ മെറ്റ വ്യക്തമായ വിശദീകരണം നൽകണം: മുഹമ്മദ് റിയാസ് എംഎൽഎ
ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ് റിയാസ് എംഎൽഎ. അക്കൗണ്ട് സസ്പെൻഡ് ചെയ്തതിൽ വ്യക്തമായ വിശദീകരണം മെറ്റ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിലെ രാഷ്ട്രീയ അഭിപ്രായ സ്വാതന്ത്ര്യം ഒരു സർക്കാരിന്റെയും ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് നിയന്ത്രിക്കപ്പെടരുത് എന്നും ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ മുഹമ്മദ് റിയാസ് എംഎൽഎ വ്യക്തമാക്കി.
സിപിഐഎമ്മിനെ ഇഷ്ടപ്പെടുന്നവർക്ക് ആവേശം നൽകുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വേണ്ടെന്ന യുഡിഎഫ് സർക്കാരിന്റെ ആഗ്രഹം മെറ്റ നടപ്പിലാക്കുന്ന സ്ഥിതി ഉണ്ടാകരുത്. മലപ്പുറം ജില്ലയിലെ തിരൂർ ഹെൽത്ത് സെന്റർ യൂണിറ്റിലെ ബാലസംഘം കൂട്ടുകാർ പോസ്റ്റ് ചെയ്ത 25 ലക്ഷത്തിലധികം പേർ കണ്ട കുട്ടികളുടെ ഹൃദയസ്പർശിയായ ഒരു വീഡിയോയ്ക്ക് പിന്നാലെ ‘കുട്ടി സഖാവ്’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് സസ്പെൻഡ് ചെയ്തതിൽ മെറ്റ വ്യക്തമായ വിശദീകരണം നൽകണം. സോഷ്യൽ മീഡിയയിലെ രാഷ്ട്രീയ അഭിപ്രായ സ്വാതന്ത്ര്യം ഒരു സർക്കാരിന്റെയും ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് നിയന്ത്രിക്കപ്പെടരുത്, മുഹമ്മദ് റിയാസ് എംഎൽഎ കുറിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
