അബുദാബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി മുഷ്റിഫ് മാൾ ലുലു ഹൈപ്പർമാർക്കറ്റും ഫിഷ് മാർക്കറ്റും സന്ദർശിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്കൊപ്പം ഒരു മണിക്കൂറോളം മുഷ്റിഫ് മാളിൽ അദ്ദേഹം ചെലവഴിച്ചു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മുഷ്റിഫ് മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ എത്തിയപ്പോൾ. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി സമീപം
രാജ്യത്തു പ്രതിസന്ധിഘട്ടത്തിൽ ഭക്ഷ്യവസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും വിതരണം തടസ്സപ്പെടാതെ ഉറപ്പാക്കുകയും വിപണിയിൽ വിലസ്ഥിരത നിലനിർത്താൻ നടപടികൾ സ്വീകരിക്കുകയും ചെയ്ത ലുലു ഗ്രൂപ്പിനെ യുഎഇ പ്രസിഡന്റ് അഭിനന്ദിച്ചു. ലുലു സിഇഒ സെയ്ഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷറഫ് അലി, ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർമാരായ എം.എ സലിം, മുഹമ്മദ് അൽത്താഫ് ഉൾപ്പെടെയുള്ള ലുലു ഗ്രൂപ്പ് മാനേജ്മെന്റുമായും ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി.
അപ്രതീക്ഷിതമായി യുഎഇ ഭരണാധികാരിയെ നേരിട്ട് കാണാനായതിന്റെ ആവേശത്തിലായിരുന്നു ഉപഭോക്താക്കൾ. ജനങ്ങളോട് വിശേഷങ്ങൾ തിരക്കി സന്തോഷം പങ്കുവച്ച അദ്ദേഹത്തിന്റെ അടുത്തെത്തിയവർക്ക് സെൽഫി എടുക്കാനും അവസരം ലഭിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
