മൊബൈൽ ഫോൺ ഉപയോഗം വിലക്കി; പതിനാലുകാരി തൂങ്ങിമരിച്ചു

News Desk
0 Min Read

എറണാകുളം: എറണാകുളത്ത് പതിനാലുകാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കുന്നുകര ക്രിസ്തുരാജ സ്കൂളിലെ വിദ്യാർത്ഥിനിയും നെടുമ്പാശ്ശേരി കുന്നുകര സ്വദേശി വിജീഷിന്റെ മകളുമായ പാർവതിയാണ് ജീവനൊടുക്കിയത്. കുട്ടിയുടെ മൊബൈൽ ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയിരുന്നു.

ഇതിൽ മനംനൊന്താണ് പെൺകുട്ടി ജീവനൊടുക്കിയതെന്നാണ് സംശയം. വീട്ടിലെ മൊബൈൽ ഫോണിലേക്ക് അച്ഛൻ വിളിച്ചപ്പോൾ എൻഗേജ്ഡ് ആയിരുന്നു. അത് ചോദ്യം ചെയ്തതിലെ മനോവിഷമം ആണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article