സ്ത്രീകളെ അധിക്ഷേപിച്ചെന്ന പരാതി; ആരിഫ് ഹുസൈനെതിരെ ഡിജിപിക്ക് പരാതി

News Desk
1 Min Read

കോഴിക്കോട്: സ്ത്രീകള്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശം നടത്തിയെന്നാരോപിച്ച് എക്സ് മുസ്ലിം ആക്ടിവിസ്റ്റ് ആരിഫ് ഹുസൈനെതിരെ പരാതി. ഇസ്ലാമിക പ്രഭാഷകന്‍ അബ്ദുള്ള ബാസിലാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

ലൈംഗിക അധിക്ഷേപം നിറഞ്ഞ വാക്കുകള്‍ ഉപയോഗിച്ച് ആരിഫ് ഹുസൈന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തെന്നാരോപിച്ചാണ് പരാതി. അബ്ദുള്ള ബാസിലിന്റെ മാതാവിനെയും സഹോദരിയെയും പോസ്റ്റിലൂടെ അധിക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നു. ഇവര്‍ക്കൊപ്പം മറ്റ് മുസ്ലിം സ്ത്രീകളെ അധിക്ഷേപിച്ചെന്നും പരാതിയിലുണ്ട്.

പരാതി പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡിജിപിയില്‍ നിന്നും ഉറപ്പ് ലഭിച്ചതായി അബ്ദുള്ള ബാസില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ലൈംഗിക അധിക്ഷേപത്തെ ന്യായീകരിക്കുന്നവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article